Posted On
date_range Updated On
date_range ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി അബഹയിൽ മരിച്ചു
അബഹ: ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി അബഹയിൽ മരിച്ചു. പള്ളിമുക്ക് നസീർ (61) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ന്യുമോണിയ ബാധിച്ച് ഖമീസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രണ്ട് ദിവസമായി വെന്‍റിലേറ്ററിലായിരുന്ന ഇദ്ദേഹം ശനിയാഴ്ചയാണ് മരിച്ചത്. സൗദിയുടെ വിവിധ പ്രദേശങ്ങളിലായി 12 വർഷത്തോളം പ്രവാസിയായ ഇദ്ദേഹം ഒന്നര വർഷമായി ഖമീസിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ആമിന. മക്കൾ: ഫാത്തിമ, സെയ്ദ് അലി. മരണ വിവരമറിഞ്ഞു സഹോദരിയുടെ മകൻ ഷഫീഖ്, ഭാര്യ സഹോദരൻ അൻസാരി എന്നിവർ ഖമീസിൽ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.