ഹൃദയാഘാതം; കൊല്ലം സ്വദേശി മദീനയിൽ മരിച്ചു

മദീന: കൊല്ലം കൊട്ടാരക്കര ഇളമാട് പെരുവന്തോട് സ്വദേശി റീന മൻസിൽ നജീം (40) മദീനയിൽ മരിച്ചു. ആറ് വർഷത്തോളമായി ബീഷയിൽ ജോലിചെയ്യുന്ന ഇദ്ദേഹം മദീന സന്ദർശനത്തിനായി എത്തിയതായിരുന്നു. സുഹൃത്തിന്‍റെ റൂമിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.

ഭാര്യ: സജീറ ബീവി. മക്കൾ: അബ്ദുൽ ബാസിത്, ഹാദിയ നസ്‌റിൻ. നടപടിക്രമങ്ങൾക്ക് ശേഷം മയ്യിത്ത് മദീനയിൽ ഖബറടക്കും. മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ രംഗത്തുണ്ട്.

Tags:    
News Summary - kollam native died in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.