കൊല്ലം സ്വദേശി ബുറൈദയിൽ മരിച്ചു

ബുറൈദ: രക്തസമ്മർദത്തെ തുടർന്ന് ഖസീം നാഷനൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു. അഞ്ചൽ പെരുമണ്ണൂർ അറക്കൽ പാറവിള പുത്തൻവീട്ടിൽ സത്യദേവനാണ് (67) മരിച്ചത്. ബുറൈദയിലെ ആദ്യകാല പ്രവാസികളിൽ ഒരാളായിരുന്നു 'സത്യണ്ണൻ' എന്ന് പരിചയക്കാർ വിളിക്കുന്ന സത്യദേവൻ.

40 വർഷത്തിലധികമായി ബുറൈദയിൽ പ്രവാസിയായ ഇദ്ദേഹം ഖസീം പ്രവാസി സംഘം അംഗമായിരുന്നു. നാല് മാസം മുമ്പാണ് അവധി കഴിഞ്ഞ് മടങ്ങിയെത്തിയത്. തങ്കമണിയാണ് ഭാര്യ. മക്കൾ: സൗമ്യ, അരുൺ. മരുമക്കൾ: റാം മോഹൻ, അക്ഷര.

മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കുന്നതിനായി ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലികയുടെ നേതൃത്വത്തിൽ നടപടി ആരംഭിച്ചു.

Tags:    
News Summary - kollam native died in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.