കൊല്ലം ക്ലാപ്പന സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. കൊല്ലം ക്ലാപ്പന പുതുത്തെരുവ്​ കാവുംതറയിൽ പരേതനായ അബ്​ദുൽ സലാമി​ന്റെ മകൻ ഷമീർ (38) ആണ്​ മരിച്ചത്​. ബത്​ഹ ഗുറാബിയിലെ താമസസ്ഥലത്ത്​ വെച്ച്​ ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന്​ ഉടൻ റെഡ്​ ക്രസൻറ്​ ആംബുലൻസിൽ ദാറുൽ ശിഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദിൽ ഖബറടക്കും. 18 വർഷത്തിലേറെയായി റിയാദിലുള്ള ഷമീർ ബത്​ഹയിലെ ഗുറാബി സ്​ട്രീറ്റിൽ ഇലക്​ട്രിക്​ ഷോപ്പിൽ ജീവനക്കാരനായിരുന്നു. കുടുംബം വർഷങ്ങളായി റിയാദിൽ ഒപ്പമുണ്ട്​.

ഭാര്യ: അൻസില, മക്കൾ: മുഹമ്മദ്​ ഫർഹാൻ, ഫൈഹ, മുഹമ്മദ്​ ഫൗസാൻ. മാതാവ്​: റംല. സഹോദരങ്ങൾ: ഷാനവാസ്​, ഷംല. മരണാനന്തര നടപടിക്രമങ്ങൾ റിയാദ് ഐ.സി.എഫ് വെൽഫെയർ ടീം അംഗങ്ങളായ റസാഖ് വയൽക്കര, ഇബ്രാഹിം കരീം, അലി ചെറുവാടി, അമീൻ ഓച്ചിറ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാക്കുന്നു.

Tags:    
News Summary - Kollam native died in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.