കൊടിയത്തൂർ സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ : കോഴിക്കോട് കൊടിയത്തൂർ  മരപ്പെട്ടി വീട്ടിൽ പരേതനായ മമ്മദ് പുതുശ്ശേരിയുടെയും ആമിനയുടെയും മകൻ സൈഫുദ്ദീൻ (32 ) ഹൃദയാഘാതം മൂലം ജുബൈലിൽ മരിച്ചു.  ലോൺട്രി ജീവനക്കാരനായ സൈഫുദ്ദീൻ  തിങ്കളാഴ്ച രാവിലെ ജുബൈൽ തമീമിക്ക് പിൻവശത്തുള്ള സ്ഥാപനത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കട തുറന്ന ശേഷം പുറത്തുനിന്നും  ചായവാങ്ങിപോകുന്നത്  സമീപത്തുള്ളവർ കണ്ടിരുന്നു. സ്ഥാപനം  ഉള്ളിൽ നിന്നും പൂട്ടി  നിലത്ത് ഷീറ്റ് വിരിച്ചു കിടക്കുന്ന നിലയിൽ വൈകി വന്ന ജീവനക്കാരാണ് കണ്ടത്. മൂന്നു വർഷമായി ജുബൈലിൽ ജോലി നോക്കുന്നു.  ജനറൽ ആശുപത്രി മോർച്ചറിയിൽ  സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങി.ഭാര്യയും രണ്ടു മക്കളും വിവാഹിതരായ രണ്ട് സഹോദരിമാരുമുണ്ട്. 
 

Tags:    
News Summary - Kodiyathur Native Saifudheen Death-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.