കൊച്ചാലുമ്മൂട് ചാരിറ്റബിൾ ഓർഗനൈസേഷൻ ഭരണസമിതി നിലവിൽവന്നു

റിയാദ്: കുലശേഖരപുരം പഞ്ചായത്തിൽ കൊച്ചാലുമ്മൂടിനോട് ചേർന്നുകിടക്കുന്ന സമീപപ്രദേശങ്ങളിലെ വിദേശത്തും സ്വദേശത്തും ഉള്ളവർ സംയുക്തമായി ചേർന്ന് പ്രവർത്തിക്കുന്ന കൊച്ചാലുമ്മൂട് ചാരിറ്റബിൾ ഓർഗനൈസേഷന്റെ (കെ.സി.ഒ) നാലാമത് ഭരണസമിതി നിലവിൽ വന്നു. കഴിഞ്ഞ ഒമ്പത് വർഷമായി പ്രദേശത്തെ ജീവകാരുണ്യമേഖലയിൽ ശ്രദ്ധയൂന്നി പ്രവാസികളായവരുടെയും സ്വദേശത്തുള്ളവരുടെയും സഹായത്താൽ ജീവകാരുണ്യമേഖലയിലും സാമൂഹിക സാംസ്‌കാരിക മേഖലയിലും പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് കെ.സി.ഒ.

നവാസ് വളാലിൽ (ഖത്തർ, പ്രസി), നിസാർ പള്ളിക്കശ്ശേരിൽ (സൗദി, ജന. സെക്ര), സാജിദ് ബഷീർ (ബഹ്‌റൈൻ, വക്താവ്), ഷാജി കൊച്ചാലുമ്മൂട് (സൗദി, വൈ. പ്രസി), റാഫി അമ്പലത്തിൽ (ഒമാൻ, ജോ. സെക്ര), അൻസാർ കാത്തുങ്ങൽ, സെസിൽ മുഹമ്മദ് സിദ്ദീഖ്, നൗഷാദ് കെ.എസ് പുരം, നൗഷാദ് കരിം, ആസിഫ് മുഹമ്മദ്‌ സിദ്ദീഖ്‌, ഷൈൻ റഷീദ്, അൻഷാദ് ചൂളൂർ വടക്കതിൽ, നിസാം തെക്കോടിൽ (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരടങ്ങിയ ഭരണസമിതിയാണ് നിലവിൽ വന്നത്. കൂടാതെ നാട്ടിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അഷ്‌റഫ്‌ ഷാ (ട്രഷറർ), നവാസ് തെക്കോട്ടിൽ (കോഓഡിനേറ്റർ), ഷഫീക്ക് കരിമുട്ടം (ജോ. കോഓഡിനേറ്റർ), രാജു ടൈലർ, മുഹമ്മദ് കുഞ്ഞ്, ഷാജി മക്കാട്ട്, നാസിം തയ്യിൽ, ലത്തീഫ് തുണ്ടിൽ എന്നിവർ അടങ്ങിയ ഇംപ്ലിമെേൻറഷൻ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

Tags:    
News Summary - Kochalummoodu Charitable Organization Governing Body established

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.