നാസർ നടുവിൽ (പ്രസി.), നിയാസ് പുത്തൂർ (ജന. സെക്ര.), അലിയാർ മണ്ണൂർ (ട്രഷറർ)
യാംബു: സൗദി കെ.എം.സി.സി അംഗത്വ അടിസ്ഥാനത്തിൽ യാംബു സെൻട്രൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ കൗൺസിൽ യോഗമാണ് തെരഞ്ഞെടുത്തത്. ചെയർമാൻ മുസ്തഫ മൊറയൂർ ഉദ്ഘാടനം ചെയ്തു.
കെ.പി.എ. കരീം താമരശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മദീന കെ.എം.സി.സി ചെയർമാൻ മുഹമ്മദ് റിപ്പൺ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 2016-21 വർഷത്തെ പ്രവർത്തന റിപ്പോർട്ട് മാമുക്കോയ ഒറ്റപ്പാലവും സാമ്പത്തിക റിപ്പോർട്ട് അലിയാർ മണ്ണൂരും അവതരിപ്പിച്ചു. അയ്യൂബ് എടരിക്കോട്, ബഷീർ പൂളപ്പോയിൽ, ശറഫുദ്ദീൻ റിഹാബ്, ശംസുദ്ദീൻ ബദർ, അബ്ബാസ് അലി എന്നിവർ സംസാരിച്ചു.
അബ്ദുൽ കരീം പുഴക്കാട്ടിരി സ്വാഗതവും അലിയാർ മണ്ണൂർ നന്ദിയും പറഞ്ഞു. മുഹമ്മദ് റബാഹ് ഖുർആൻ പാരായണം നടത്തി. ഭാരവാഹികൾ: നാസർ നടുവിൽ (പ്രസി.), നിയാസ് പുത്തൂർ (ജന. സെക്ര.), അലിയാർ മണ്ണൂർ (ട്രഷറർ), അയ്യൂബ് എടരിക്കോട് (ചെയ.), മാമുക്കോയ ഒറ്റപ്പാലം, സിറാജ് മുസ്ലിയാരകത്ത്, ബഷീർ പൂളപ്പോയിൽ, അബ്ദുറഹിം തൊടിയിൽ (വൈസ്. പ്രസി.), അബ്ദുൽ കരീം പുഴക്കാട്ടിരി (ഓർഗ. സെക്ര.), അബ്ദുൽറസാഖ് നമ്പ്രം, ഷറഫുദ്ദീൻ ഒഴുകൂർ, അഷ്റഫ് കല്ലിൽ, ഹസ്സൻ കുറ്റിപ്പുറം ( ജോ. സെക്ര.), കെ.പി.എം. കരീം താമരശ്ശേരി (നാഷനൽ കമ്മിറ്റി അംഗം), മുസ്തഫ മൊറയൂർ (മുഖ്യ രക്ഷാധികാരി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.