കെ.എം.സി.സി യാംബു സ്പോർട്സ് ഫെസ്റ്റിവൽ ഇന്ന്
യാംബു: സൗദിയുടെ 95ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി വിപുലമായ 'സ്പോർട്സ് ഫെസ്റ്റിവൽ സീസൺ 4' സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു. ഇന്ന് യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് പരിപാടികൾ. യാംബുവിലെ വിവിധ ക്ലബുകൾക്ക് കീഴിലുള്ള പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന വടംവലി മത്സരം, ഷൂട്ട് ഔട്ട് മത്സരം, കുട്ടികൾക്കായി വിവിധ കലാ, കായിക മത്സരങ്ങൾ എന്നിവ നടക്കും. യാംബുവിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടന നേതാക്കൾ മുഖ്യാതിഥികളായി പങ്കെടുക്കുമെന്നും യാംബുവിലെ മലയാളി സമൂഹത്തെ മുഴുവൻ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.