കോ​ൺ​സ​ൽ കി​ഷ​ൻ സി​ങ്ങി​ന് കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

കോൺസൽ കിഷൻ സിങ്ങിന് കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി

യാംബു: ഹ്രസ്വ സന്ദർശനത്തിനായി യാംബുവിലെത്തിയ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ കിഷൻ സിങ്ങിന് കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി. സെൻട്രൽ കമ്മിറ്റി ഓഫിസിൽ നൽകിയ സ്വീകരണ പരിപാടിയിൽ കെ.എം.സി.സി ഭാരവാഹികളും പ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ വിവിധ പ്രശ്നങ്ങളും യാംബു കെ.എം.സി.സി വെൽഫെയർ വിഭാഗത്തിന്റെ വിവിധ സേവനങ്ങളെ വിവരിച്ചുകൊണ്ടും നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി.എ കരീം താമരശ്ശേരിയും, യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിലും, റസാഖ് നമ്പ്രം കണ്ണൂരും സംസാരിച്ചു. ഓഫിസിൽ സജ്ജീകരിച്ച ഹെൽപ് ഡെസ്ക് സെക്ഷൻ, ഐ.ടി സെക്ഷൻ എന്നിവയുടെ പ്രവർത്തനങ്ങൾ ഓഫിസ് ഇൻ ചാർജ് സഹീർ വണ്ടൂർ, ഹനീഫ തോട്ടത്തിൽ എന്നിവർ വിവരിച്ചു.

കെ.എം.സി.സി ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും ഇനിയും അത്തരം പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്നും കോൺസുലേറ്റിന്റെ ഭാഗത്തുനിന്നും ആവശ്യമായ സഹായങ്ങൾ എപ്പോഴും ഉണ്ടായിരിക്കുമെന്നും കോൺസൽ പറഞ്ഞു.

മുസ്തഫ മൊറയൂർ, നിയാസ് പുത്തൂർ, മാമുക്കോയ ഒറ്റപ്പാലം, അലിയാർ മണ്ണൂർ, ഹമീദ് കാസർകോട്, ഹസ്സൻ കുറ്റിപ്പുറം, സുബൈർ ചേലേമ്പ്ര, മൂസാൻ കണ്ണൂർ, ഫൈസൽ കുന്നുംപുറം, റഷീദ് കുന്നത്ത്, മമ്മുഞ്ഞി കണ്ണൂർ, മുഹമ്മദ് കീഴുപറമ്പ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - KMCC Yambu Central Committee welcomed Consul Kishan Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.