കെ.എം.സി.സി യാംബു മെഗാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ മത്സരചടങ്ങിൽ പങ്കെടുക്കാനെത്തിയ അനസ് എടത്തൊടികയെ ജിദ്ദ വിമാനത്താവളത്തിൽ സംഘാടകർ സ്വീകരിച്ചപ്പോൾ
യാംബു: കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റിയുടെ 40-ാം വാർഷികത്തോടനുബന്ധിച്ച് എം.ടി സഹീറിന്റെ സ്മരണാർഥം സംഘടിപ്പിക്കുന്ന മെഗാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ നാളെ (വെള്ളി) നടക്കും. ഫൈനൽ മതസര ചടങ്ങിൽ പങ്കെടുക്കാൻ മുൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടിക യാംബുവിലെത്തി. കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി നേതാക്കളായ അയ്യൂബ് എടരിക്കോട്, ഷറഫു പാലീരി, സിറാജ് മുസ്‌ലിയാരകത്ത് എന്നിവർ ചേർന്ന് അദ്ദേഹത്തെ ജിദ്ദ വിമാനത്താവളത്തിൽ സ്വീകരിച്ചു.
ജനുവരി 22ന് യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ തുടക്കംകുറിച്ച ത്രിദിന ഫുട്ബാൾ മാമാങ്കത്തിന്റെ സെമിഫൈനൽ മത്സരങ്ങൾക്ക് നാളെ രാത്രി 9.30ന് തുടക്കം കുറിക്കും. ആദ്യ മത്സരത്തിൽ എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി ടീം, അക്നെസ് എഫ്.സി ടീമിനേയും രണ്ടാം സെമി ഫൈനൽ മത്‌സരത്തിൽ അറാട്കോ എഫ്.സി ടീം, കാർഫുഡ് എഫ്.സി ടീമിനേയും നേരിടും.
രാത്രി 11 മണിക്ക് നടക്കുന്ന ഫൈനൽ മത്‌സരത്തിന്റെ ഉദ്‌ഘാടനചടങ്ങിൽ മുഖ്യാതിഥിയായി അനസ് എടത്തൊടിക പങ്കെടുക്കും. യാംബുവിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക, കായിക, ബിസിനസ്, മാധ്യമ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കുമെന്ന് ഫുട്ബാൾ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ആവേശകരമായ ഫൈനൽ മത്സരം വീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് യാംബുവിലെ കാൽപന്ത് പ്രേമികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.