കെ.എം.സി.സി ജിദ്ദ വയനാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘ഹരിതാരവം 2025’ കുടുംബസംഗമം
നാസർ വെളിയങ്കോട് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: വിവിധ കലാ, കായിക മത്സരങ്ങളും ഗാനമേളയും സാംസ്കാരിക സമ്മേളനവുമൊരുക്കി ‘ഹരിതാരവം 2025’ എന്ന പേരിൽ കെ.എം.സി.സി ജിദ്ദ വയനാട് ജില്ല കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജിദ്ദ വയനാട് ജില്ല പ്രസിഡൻറ് റസാക്ക് അണക്കായി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് വയനാട് ജില്ല ജനറൽ സെക്രട്ടറി ടി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് മാനന്തവാടി മണ്ഡലം ജനറൽ സെക്രട്ടറി കെ.സി. അസീസ് കോറോം, കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം, വി.പി. മുസ്തഫ, റസാക്ക് മാസ്റ്റർ, നാസർ മച്ചിങ്ങൽ, ലത്തീഫ് വെള്ളമുണ്ട, ഷൗക്കത്ത് ഞാറക്കോടൻ, ശിഹാബ് താമരക്കുളം, സിറാജ് കണ്ണവം, മുസ്തഫ കോഴിശ്ശേരി, വയനാട് ജില്ല കമ്മിറ്റി ചെയർമാൻ ശിഹാബ് പേരാൽ, മാനന്തവാടി മണ്ഡലം പ്രസിഡൻറ് അബൂബക്കർ കാട്ടിക്കുളം, കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി സക്കരിയ ആറളം, കെ.എം.സി.സി മദീന വയനാട് ജില്ല ജനറൽ സെക്രട്ടറി നജ്മുദ്ദീൻ പൊഴുതന, ഡബ്ല്യു.എം.ഒ ജിദ്ദ കമ്മിറ്റി പ്രസിഡൻറ് ഹമീദ് പേരാമ്പ്ര, ഡബ്ല്യു.എം.ഒ ജിദ്ദ കമ്മിറ്റി ജനറൽ സെക്രട്ടറി മൂസ ചീരാൽ, ശംസുൽ ഉലമ ജിദ്ദ കമ്മിറ്റി പ്രസിഡൻറ് അലവി കോട്ടപ്പുറം എന്നിവർ സംസാരിച്ചു. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കെ.എം.സി.സി മാനന്തവാടി മണ്ഡലം പ്രസിഡൻറ് അബൂബക്കർ കാട്ടിക്കുളത്തിന് ചടങ്ങിൽ യാത്രയയപ്പ് നൽകി.
മുതിർന്നവർക്കായി സംഘടിപ്പിച്ച ഷൂട്ട് ഔട്ട് മത്സരത്തിൽ ശിഹാബ് തോട്ടോളി വിജയിയായി. കുട്ടികൾക്കും സ്ത്രീകൾക്കും ബലൂൺ പൊട്ടിക്കൽ, സ്പൂൺ റേസ്, കസേരകളി തുടങ്ങിയ മത്സരങ്ങൾ നടന്നു. കുടുംബ സംഗമത്തിലെ കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അഷ്റഫ് പറളിക്കുന്ന്, ഷറഫു പുളിഞ്ഞാൽ, ഹർഷൽ പഞ്ചാര, സാബിത്ത് പൂരിഞ്ഞി, സുബൈർ കുഞ്ഞോം, അഷ്റഫ് വേങ്ങൂർ, നിസാർ വെങ്ങപ്പള്ളി, ലത്തീഫ് മേപ്പാടി, നൗഷാദ് നെല്ലിയമ്പം, ബാപ്പൂട്ടി കൽപ്പറ്റ, ഷാഹുൽ ഹമീദ് മാടക്കര, ഉബൈദ് കണിയാമ്പറ്റ, ഖാദർ യൂസഫ്, ഷാജഹാൻ പുത്തൻകുന്ന്, ആരിഫ്, ഷൗക്കത്ത് പനമരം, സൈഫു മാണ്ടാട്, ജാഷിഫ് ചൂരൽമല എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. കെ.എം.സി.സി ജിദ്ദ വയനാട് ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി ശിഹാബ് തോട്ടോളി സ്വാഗതവും ട്രഷറർ നാസർ നായ്ക്കട്ടി നന്ദിയും പറഞ്ഞു. സിയാദ് മഞ്ചേരി ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.