സബ്തൽ അലായ: സബ്തൽ അലായിൽ ജോലിചെയ്തുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സക്കീർ ഹുസൈെൻറ കുടുംബത്തിന് കെ.എം.സി.സി സബ്തൽ അലായ കമ്മിറ്റി സമാഹരിച്ച് നൽകിയ രണ്ട് ലക്ഷം രൂപയുടെ ധനസഹായം കൈമാറി.
ഏറെക്കാലം സബ്തൽ അലായിൽ ജോലിചെയ്ത ശേഷം പ്രവാസം അവസാനിപ്പിച്ച് മടങ്ങി നീണ്ട ഇടവേളക്കുശേഷം വീണ്ടും തിരിച്ചെത്തി മൂന്ന് മാസം തികയും മുമ്പായിരുന്നു ഇദ്ദേഹത്തിെൻറ അപ്രതീക്ഷിത മരണം. ഈ സദുദ്യമത്തിൽ പങ്കാളികളായ എല്ലാവർക്കും കെ.എം.സി.സി സബ്തൽ അലായ കമ്മിറ്റി ഭാരവാഹികൾ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.