കെ.എം.സി.സി അബഹ
സപ്തൽ അലായ കമ്മിറ്റി
സംഘടിപ്പിച്ച
സ്നേഹസംഗമത്തിൽനിന്ന്
അബഹ: കെ.എം.സി.സി സപ്തൽ അലായ കമ്മിറ്റി സ്നേഹസംഗമം വിവിധ കലാ, കായിക മത്സരങ്ങളോടെ സംഘടിപ്പിച്ചു. രാജ്യത്തിനു വേണ്ടിയുള്ള സേവനത്തിനിടെ ജീവൻ പൊലിഞ്ഞ രണ്ട് ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.
സെക്രട്ടറി നൗഫൽ മൂനാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ നാസർ മാമ്പ്ര അധ്യക്ഷതവഹിച്ചു. ഷൂട്ട് ഔട്ട് ഉദ്ഘാടനം ഷഫീഖ് കൊയിലാണ്ടി നിർവഹിച്ചു. ട്രഷറർ റഫീഖ് പെരിന്തൽമണ്ണ സ്വാഗതവും ഫൗസു റഹ്മാനി നന്ദിയും പറഞ്ഞു. നിരവധി ഫാമിലികൾ സ്നേഹ സംഗമത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.