കെ.എം.സി.സി ജിദ്ദ -നിലമ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'കിക്കോഫ്' ആദ്യ ഷോട്ടടിച്ച് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം ഉദ്‌ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ-നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജിദ്ദ കെ. എം. സി. സി സെൻട്രൽ കമ്മിറ്റി നടത്തുന്ന ഫുട്ബാൾ ടൂർണമെന്റിന്റെ പ്രചാരണാർഥം 'കിക്കോഫ്'സംഘടിപ്പിച്ചു.മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം ആദ്യ ഷൂട്ടടിച്ച് പരിപാടി ഉദ്‌ഘാടനം ചെയ്തു. ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ.പി.ബാബു മുഖ്യാതിഥിയായിരുന്നു.
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ, ആക്ടിങ് പ്രസിഡന്റ് ബാവ സാഹിബ്, വൈസ് പ്രസിഡന്റ് ഇസ്മായിൽ മുണ്ടക്കുളം, സെക്രട്ടറി സുബൈർ വട്ടോളി, ജലാൽ തേഞ്ഞിപ്പലം ,അശ്റഫ്, ജില്ല നേതാക്കളായ നാണിമാഷ്, മണ്ഡലം ഭാരവാഹികളായ ജാബിർ ചങ്കരത്ത്, സലിം മുണ്ടേരി, അമീൻ നിലമ്പൂർ, അൻവർ ബാപ്പു ,ജനീഷ് വഴിക്കടവ്, റാഫി വഴിക്കടവ് ,ജലീൽ മൂത്തേടം, ജാഫർ മോയിക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.