വിദ്യാഭ്യാസ, കായിക രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ സനാൻ ചെമ്മലക്കുള്ള കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ഉപഹാരം വി.പി. മുസ്തഫ നൽകുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിയുടെ ത്രിതല പഞ്ചായത്ത് ത്രൈമാസ കാമ്പയിന്റെ ഭാഗമായി കെ.എം.സി.സി ജിദ്ദ ചുങ്കത്തറ പഞ്ചായത്ത് കൺവെൻഷനും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുബൈർ വട്ടോളി ഉദ്‌ഘാടനം ചെയ്തു.
പ്രസിഡന്റ് സലാം ചെമ്മല അധ്യക്ഷത വഹിച്ചു. നാസർ മച്ചിങ്ങൽ, ശിഹാബ് തങ്ങൾ അനുസ്മരണവും അശ്റഫ് മുല്ലപ്പള്ളി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബോധവത്കരണവും നടത്തി. ദുൽഫുക്കാർ ഫൈസി ഖിറാഅത്ത് നടത്തി. ഇന്ത്യൻ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന കള്ളവോട്ട് അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് കൺവെൻഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഹഖ് കൊല്ലേരി ഐക്യദാർഢ്യംപ്രമേയം അവതരിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന ക്വിസ് പ്രോഗ്രാമിന് ജാബിർ ചങ്കരത്ത് നേതൃത്വം നൽകി. വിദ്യാഭ്യാസ, കായിക രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ സനാൻ ചെമ്മലക്കുള്ള ഉപഹാരം വി. പി മുസ്തഫ കൈമാറി. ക്വിസ് പ്രോഗ്രാം വിജയികളായ ആലപ്പടിയൻ മുഹമ്മദലി, ജംഷീദ് എന്നിവർക്കുള്ള സമ്മാനം യഥാക്രമം മുജീബ് ഉപ്പട, നാസർ മച്ചിങ്ങൾ എന്നിവർ കൈമാറി. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ, മുജീബ് ഉപ്പട, യാസിദ് തിരൂർ, ഡോ. അഫ്ഷാൻ, അബുട്ടി പള്ളത്ത്, ഫസലു മൂത്തേടം, സൽമാൻ വഴിക്കടവ്, അൻവർ ബാപ്പു, ജംഷീദ് മൂത്തേടം, മുഹമ്മദലി ആലപ്പടിയൻ, അശ്റഫ് ചെമ്മല, സക്കറിയ എന്നിവർ ആശംസ നേർന്നു.
ജനറൽ സെക്രട്ടറി കെ.ടി ഉമ്മർ സ്വാഗതവും ട്രഷറർ മുനീർ ബാബു നന്ദിയും പറഞ്ഞു. ടി.കെ ഗഫൂർ, ശിബിലി, കെ.പി ആശിഖ്, ഹാഫിദ് കൊല്ലേരി, ഇ.കെ ശാഫി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.