ശറഫിയ്യ അബീർ ഏരിയ കെ.എം.സി.സി കുടുംബ സുരക്ഷ ഹെൽപ് ഡെസ്ക് ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: പുതുതായി നിലവിൽവന്ന ജിദ്ദ ശറഫിയ്യ അബീർ ഏരിയ കെ.എം.സി.സി കമ്മിറ്റിക്ക് കീഴിൽ കുടുംബ സുരക്ഷ പദ്ധതി ഹെൽപ് ഡെസ്ക് ആരംഭിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഹെൽപ് ഡെസ്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഏരിയ കെ.എം.സി.സി ഭാരവാഹികളായ ഇബ്റാഹീം കൊല്ലി, ഹബീബുല്ല പട്ടാമ്പി, ബഷീർ വീര്യമ്പ്രം, അബ്ദുസ്സലാം മുളയൻകാവ്, മുഹമ്മദ് കല്ലിങ്ങൽ, കുട്ടി ഹസ്സൻ കോഡൂർ തുടങ്ങിയവർ സംബന്ധിച്ചു.
എസ്.എൻ.ബി അൽഅഹ്ലി ബാങ്കിന് സമീപമുള്ള ഫ്ലൈ എക്സ്പ്രസ്സ് കാർഗോ ഓഫിസിൽ എല്ലാ ദിവസവും രാത്രി എട്ടു മുതൽ 10 വരെ ഹെൽപ് ഡെസ്കിന്റെ സേവനം ഉണ്ടാവുമെന്നും മുഴുവൻ കെ.എം.സി.സി പ്രവർത്തകരും അനുഭാവികളും കുടുംബ സുരക്ഷ പദ്ധതികളിൽ ഉടനെ അംഗങ്ങളാവണമെന്നും ശറഫിയ അബീർ ഏരിയ കെ.എം.സി.സി പ്രസിഡന്റ് ഇബ്റാഹീം കൊല്ലി, ജനറൽ സെക്രട്ടറി ഹബീബുല്ല പട്ടാമ്പി എന്നിവർ ആഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.