സൽമാൻ രാജാവിന്​ ജോർഡ​െൻറ പരമോന്നത ബഹുമതി സമ്മാനിച്ചു

റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന് ആദരവർപ്പിച്ച് ജോർഡൻ തലസ്ഥാനമായ അമ്മാനിൽ വൻ ചടങ്ങ്. പരിപാടിയിൽ വെച്ച് ജോർഡ​െൻറ ഏറ്റവും വലിയ ബഹുമതിയായ അൽ ശരീഫ് അൽ ഹുസൈൻ ബിൻ അലി കണ്ഠാഭരണം സമ്മാനിച്ചു. 
അൽ റായ ചത്വരത്തിൽ  ജോർഡാനിയൻ റോയൽ ഗാർഡി​െൻറ പ്രത്യേക പരേഡിലാണ് ജോർഡൻ ഭരണാധികാരി അബ്ദുല്ല രാജാവ് ബഹുമതി സമ്മാനിച്ചത്. ചടങ്ങിൽ നിരവധി സൗദി അമീറുമാരും ഉദ്യോഗസ്ഥരും പെങ്കടുത്തു. 
ഭരണമേറ്റ ശേഷം ആദ്യമായാണ് സൽമാൻ രാജാവ് അമ്മാനിലെത്തുന്നത്. സന്ദർശനത്തിനിടെ നിരവധി കരാറുകളും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. സൗദി^ ജോർഡാനിയൻ നിക്ഷേപ ഫണ്ടാണ് ഇതിൽ പ്രധാനം. 300 കോടി ഡോളറി​െൻറതാണ് ഫണ്ട്. 

Tags:    
News Summary - King of Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.