സൽമാൻ രാജാവ്
Posted On
date_range Updated On
date_range സൽമാൻ രാജാവ് ജിദ്ദയിലെത്തി
ജിദ്ദ: റമദാൻ മാസത്തിൽ പതിവു പ്രകാരം സൗദി ഭരണാധികാരി സൽമാൻ രാജാവ് റിയാദിൽ നിന്ന് ജിദ്ദയിലെത്തി. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സൽമാൻ രാജാവിനെ മക്ക ഡെപ്യൂട്ടി അമീർ അമീർ സഊദ് ബിൻ മിശ്അൽ സ്വീകരിച്ചു. ഒരോ വർഷവും റമദാൻ രണ്ടാം പത്തിൽ സൽമാൻ രാജാവ് ജിദ്ദയിലെത്തുകയും അവസാന 10 ഹറമിനരികെ ചെലവഴിക്കാൻ മക്കയിലേക്ക് പോകുകയും പതിവാണ്. നിരവധി അമീറുകൾ, റോയൽ കോർട്ട് ഓഫിസ് ഉദ്യോഗസ്ഥർ, നാഷനൽ ഗാർഡ് മേധാവികൾ, പ്രത്യേക സെക്രട്ടറിമാർ, ഉപദേഷ്ടാക്കൾ തുടങ്ങിയവരും സൽമാൻ രാജാവിനൊപ്പമെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.