Posted On
date_range Updated On
date_range കേരളത്തിന് സൽമാൻ രാജാവിന്‍റെ ഐക്യദാർഢ്യം
ജിദ്ദ: പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനതയുടെ ദുഃഖത്തിൽ പങ്കുചേർന്നും െഎക്യദാർഢ്യം പ്രകടിപ്പിച്ചും സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും. രാഷ്ട്രപതി രാംനാഥ് കോവിന്ദിനാണ് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സന്ദേശമയച്ചത്. പ്രളയത്തിൽ മരിച്ചവർക്ക് ഇരുവരും അനുശോചനം രേഖപ്പെടുത്തി. ദുരിതങ്ങൾ എത്രയും വേഗം മാറട്ടെ എന്ന് രാജാവ് ആശംസിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.