കെ.എം.സി.സി ജിദ്ദ മലപ്പുറം മുൻസിപ്പൽ കമ്മിറ്റിയും ശറഫിയ ബദർ തമാം പൊളിക്ലിനിക്കും
സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നിന്ന്
ജിദ്ദ: കെ.എം.സി.സി ജിദ്ദ മലപ്പുറം മുൻസിപ്പൽ കമ്മിറ്റിയും ശറഫിയ ബദർ തമാം പൊളിക്ലിനിക്കും സംയുക്തമായി കിഡ്നി രോഗ നിർണയ ക്യാമ്പും ജീവിതശൈലി രോഗ ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു.
ക്യാമ്പിൽ നൂറോളം പേർ സംബന്ധിച്ചു. ബോധവൽക്കരണ ക്ലാസ് കെ.എം.സി.സി ജില്ലാ സെക്രട്ടറി ഇസ്ഹാഖ് നാണി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷൗകത്ത് ഹാജിയർ പള്ളി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഫാറൂഖ്, ഡോ. അബൂബക്കർ അബ്ദുല്ല എന്നിവർ ബോധവൽക്കരണ ക്ലാസിനും സംശയ നിവാരണത്തിനും നേതൃത്വം നൽകി.
ഇസ്മായിൽ മുണ്ടുപറമ്പ്, സാബിർ പാണക്കാട്, മജീദ് കോട്ടിരി, മുജീബ് (ബദർ തമാം എം.ഡി) തുടങ്ങിയവർ ആശംസകൾ നേർന്നു. ജംഷീദ് ബാബു, ഫഹദ് വടക്കീടൻ, ടി.പി സാദിഖലി, റഫീഖ് അലി പെരുക്കാത്ര, സമീർ ചെമ്മൻകടവ്, സലീം മേൽമുറി, യൂനുസ് ആലത്തൂർപടി, സൈഫുള്ള മുണ്ടുപറമ്പ്, ഷാഫി പാങ്ങോട്, റിഫു മൈലപ്പുറം, മൂസ കാളംമ്പാടി തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി. മുനീർ മന്നയിൽ സ്വഗതവും മുജീബ് പാണക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.