ജിദ്ദയിൽ ഖയാൽ മ്യൂസിക് ബാൻഡ് ഉദ്ഘാടന പരിപാടി 

ഖയാൽ മ്യൂസിക് ബാൻഡ് ജിദ്ദയിൽ ഉദ്ഘാടനം ചെയ്തു

ജിദ്ദ: ഖയാൽ മ്യൂസിക് ബാൻഡ് ജിദ്ദയിൽ നിലവിൽവന്നു. ഹംദാനിയ സഫ്‌വ വില്ലയിൽ നടന്ന ചടങ്ങിൽ ഗായകൻ റഷീദ് ഓയൂർ ഉദ്‌ഘാടനം ചെയ്തു.

ദിലീപ് താമരക്കുളം, മാജ സാഹിബ്‌ ഓച്ചിറ, സുബൈർ ആലുവ, ബഷീർ പരുത്തിക്കുന്നൻ, വിജാസ് ചിതറ എന്നിവർ സംസാരിച്ചു. നാടകകലാകാരനും സിനി ആർട്ടിസ്റ്റുമായ സിയാദ് അബ്ദുല്ലയെ ആദരിച്ചു. ലൈവ് ഓർക്കസ്ട്ര ഗാനസന്ധ്യയിൽ ഗായകരായ ബൈജു ദാസ്, ധന്യ പ്രശാന്ത്, സുരേഷ് ആലുവ, ബീഗം ഖദീജ ആലപ്പുഴ, റെജികുമാർ കൊല്ലം, ആഷിർ കൊല്ലം, പ്രജിൻസ് വൈക്കം, സുൽഫിക്കർ കൊല്ലം, നിസാർ കരുനാഗപ്പള്ളി, അശ്വന്ത് വൈക്കം, ഷറഫ് പത്തനംതിട്ട, ഷാജി കരുനാഗപ്പള്ളി തുടങ്ങിയവർ ഗാനങ്ങളാലപിച്ചു.

ഗഫാർ കൊച്ചിൻ കലാഭവൻ (വയലിൻ), അൻസാർ കൊല്ലം (തബല), മൻസൂർ ഫറോക്ക് (ഹാർമോണിയം), സാബിർ കൊണ്ടോട്ടി (ഗിത്താർ), സുരേഷ് ആലുവ (റിഥം) എന്നിവർ നേതൃത്വം നൽകി. അസ്മ സാബുവിന്റെ ക്ലാസിക്കൽ ഡാൻസ്, ഫാസിൽ ഓച്ചിറയുടെ മിമിക്രി, നദീറ മുജീബ് തലശ്ശേരിയുടെ കൊറിയോഗ്രഫിയിൽ കുട്ടികളുടെ ഒപ്പന, അറബിക് ഡാൻസ്, കോൽക്കളി എന്നിവ അരങ്ങേറി. ഷിഹാബ് താമരക്കുളം, നൗഷാദ് ജമാൽ, സാബുമോൻ പന്തളം, മുജീബ് കന്യാകുമാരി, മസൂദ് ബാലരാമപുരം, ഷരീഫ്, ആശ സാബു, ജ്യോതി ബാബുകുമാർ, മൗഷ്മി ഷരീഫ്, നദീറ മുജീബ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Tags:    
News Summary - Khayal Music Band inaugurated in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.