യാംബു അൽമനാർ ഇന്റർനാഷനൽ സ്കൂൾ കെ.ജി. ഗ്രാജ്വേഷൻ പരിപാടിയിൽനിന്ന്
യാംബു: യാംബു അൽമനാർ ഇന്റർനാഷനൽ സ്കൂൾ 2024-25 വർഷത്തെ കിന്റർഗാർട്ടൻ ഗ്രാജ്വേഷൻ സെറിമണി സംഘടിപ്പിച്ചു. സ്കൂൾ ബോയ്സ് സെക്ഷൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്കൂൾ ഡയറക്ടർ അഹ്മദ് മുഹമ്മദ് അഹ്മദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, ഗേൾസ് സെക്ഷൻ വൈസ് പ്രിൻസിപ്പൽ രഹന ഹരീഷ്, ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ് എന്നിവർ വിദ്യാർഥികളെ ആദരിച്ചു. വിദ്യാർഥികളായ ജവാദ് അബ്ദുല്ല, അൽഫോൻസ എബിൻസ്, ആതിര സുരേഷ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വിദ്യാർഥികൾക്കുള്ള സമ്മാനവിതരണം അഹ്മദ് മുഹമ്മദ് അഹ്മദ്, കാപ്പിൽ ഷാജി മോൻ തുടങ്ങിയവർ വിതരണം ചെയ്തു.
കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ നടത്തിയ വൈവിധ്യമാർന്ന കലാപരിപാടികൾ ഗ്രാജ്വേഷൻ ചടങ്ങിന് മാറ്റുകൂട്ടി. അതിഥികളും രക്ഷിതാക്കളും വിദ്യാർഥികളും സംബന്ധിച്ച നിറഞ്ഞ സദസ്സിൽ അപ്പർ കെ.ജി കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും നടന്നു. പ്രോഗ്രാം കോഓഡിനേറ്ററായ ജഫ്സി ഫ്രാങ്ക് സ്വാഗതവും കെ.ജി കോഓഡിനേറ്ററായ ഷഗുഫ സെഹർ നന്ദിയും പറഞ്ഞു. കെ.ജി വിഭാഗം അഡ്മിനിസ്ട്രേഷൻ മാനേജർ മഷായിൽ മുഹമ്മദ് ഹംദാൻ, ഗേൾസ് വിഭാഗത്തിലെ വിവിധ കോഓഡിനേറ്റർമാരായ സിന്ധു ജോസഫ്, ഫിറോസ സുൽത്താന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.