റിയാദ്: ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി തൽക്ഷണം മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽജില്ല എന്ന സ്ഥലത്ത് ശനിയാഴ്ച പകലുണ്ടായ അപകടത്തിൽ മലപ്പുറം ആലത്തൂർപടി മേൽമുറി സ്വദേശി മൂസ കുഴിക്കണ്ടനാണ് (49) മരിച്ചത്. കൂടെ ഉണ്ടായിരുന്ന ബംഗ്ലാദേശി പൗരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മുനിസിപ്പാലിറ്റിയുടെ വെള്ളം വിതരണം ചെയ്യുന്ന ട്രക്കാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ട്രക്ക് ഒാടിച്ച മൂസ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം അൽഖുവൈയ്യ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
26 വർഷമായി അൽജില്ല മുനിസിപ്പാലിറ്റിയിൽ ഡ്രൈവറാണ് മൂസ. ഒമ്പത് മാസം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി മടങ്ങി വന്നത്. പിതാവ്: സി.കെ. അബൂബക്കർ. ഭാര്യ: ഷെരീഫ. നാല് മക്കളുണ്ട്. തുടർ നടപടികൾക്ക് കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.