ബി.ആർ.സി ജിദ്ദ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ കേരള ഡയനാമോസ് ടീം ട്രോഫിയുമായി
ജിദ്ദ: കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ കൂട്ടായ്മയായ ബി.ആർ.സി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ 38 റൺസിന് കാലിക്കറ്റ് സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി കേരള ഡയനാമോസ് ജേതാക്കളായി. ജിദ്ദ അൽ വുറൂദ് ടർഫ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഡയനാമോസ് 10 ഓവറിൽ നാല് വിക്കറ്റിന് 128 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ കാലിക്കറ്റ് സ്ട്രൈക്കേഴ്സിന് 90 റൺസാണെടുത്തത്.
മാൻ ഓഫ് ദി മാച്ച് ആയി സയ്യിദ് നാഫി, ബെസ്റ്റ് ബൗളർ ആയി ഹുസ്നി മുബാറക്, റൺ മെഷീൻ ആയി മുഹമ്മദ് മുസ്തഫ, ബെസ്റ്റ് ക്യാച്ചർ ആയി ബിഷാരത്, മാൻ ഓഫ് ദി സീരീസ് ആയി ലാസിം യുസുഫിനെയും തിരഞ്ഞെടുത്തു. സമാപന ചടങ്ങിൽ ഫിറോസ് മാലിക് അധ്യക്ഷത വഹിച്ചു. കെ. ഹാരിസ്, മുജീബുറഹ്മാൻ, നിഹാൽ, ഷംസീർ, മുഹാജിർ, സമദ് എന്നിവർ സമ്മാനദാനം നടത്തി. മുൻ ബി.ആർ.സി അംഗം പി.എം താജുദ്ദിൻ, തലശേരി ക്രിക്കറ്റ് ഫോറം സെക്രട്ടറി സഫീൽ ബക്കർ, അസ്കർ (ഹോളിഡേയ്സ് റെസ്റ്റോറന്റ്), മുഹമ്മദ് സല (പ്രിന്റ് ആൻഡ് ക്രാഫ്റ്റ്) എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. ആസിം ഹാരിസ് സ്വാഗതം പറഞ്ഞു. ഫഹീം ബഷീർ, അബ്ദുൾറഹ്മാൻ, സമദ്, ഫിറോസ് (അനി), സുഹൈൽ, വാജിദ്, മുഹാജിർ, ഹാനിഷ്, ഖലീൽ, മുസ്തഫ, ലഹൽ, സിനാൻ എന്നിവർ നേതൃത്വം നൽകി. റിയാസ്, സലാഹ് എന്നിവർ അമ്പയർമാരായിരുന്നു. കാലിക്കറ്റ് സ്ട്രൈക്കേഴ്സ്, മലബാർ റോയൽസ്, തെക്കേപ്പുറം കിങ്സ്, കേരള ഡയനാമോസ് ടീം സാരഥികളെ കമ്മിറ്റി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.