കേ​ളി അ​സീ​സി​യ യൂ​നി​റ്റി​ന്റെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

കേ​ളി അ​സീ​സി​യ യൂ​നി​റ്റ് സ​മ്മേ​ള​നം

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ അ​സീ​സി​യ യൂ​നി​റ്റ് സ​മ്മേ​ള​നം ന്യൂ ​സ​ന​യ്യ ഏ​രി​യ ക​മ്മി​റ്റി അം​ഗം തോ​മ​സ് ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ധീ​ര​ജ് ന​ഗ​റി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് അ​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി സു​ധീ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ പ്ര​ബീ​ഷ് വ​ര​വു​ചെ​ല​വും കേ​ളി സെ​ക്ര​​ട്ടേ​റി​യ​റ്റ് അം​ഗം മ​ധു പ​ട്ടാ​മ്പി സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സു​ധീ​ർ, സു​രേ​ഷ് ക​ണ്ണ​പു​രം എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു. യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം മ​നോ​ജ്‌ മാ​ത്യു സ്വാ​ഗ​ത​വും പു​തി​യ യൂ​നി​റ്റ് സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സു​ധീ​ർ സ​മ്മേ​ള​ന​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു.

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഹു​സൈ​ൻ, എം.​എം. നാ​സ​ർ, മ​നോ​ഹ​ര​ൻ, റ​ഫീ​ഖ് ചാ​ലി​യം, ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, ഹ​സ്സ​ൻ പു​ന്ന​യൂ​ർ, സു​ഭാ​ഷ്, സൂ​ര​ജ്, അ​ലി പ​ട്ടാ​മ്പി, ഷാ​ജി മൊ​യ്തീ​ൻ, റ​ഫീ​ഖ് ബി​ൻ​സാ​ഗ​ർ, ഷാ​ജി റ​സാ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​സി​ഡ​ന്റ് അ​ജി​ത്, സെ​ക്ര​ട്ട​റി സു​ധീ​ർ, ട്ര​ഷ​റ​ർ മ​നോ​ജ്‌ മാ​ത്യു എ​ന്നി​വ​രെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. 

Tags:    
News Summary - Kelly Azizia Unit Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.