റിയാദിൽ കേളിയുടെ പുതിയ ഓഫിസ് രക്ഷാധികാരി
സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്യുന്നു
കേളിയുടെ പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്തു
റിയാദ്: കേളി കാലാ സംസ്കാരിക വേദിയുടെ പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്തു. ബത്ഹയിലെ ഹോട്ടൽ ഡി-പാലസ് ബിൽഡിങ്ങിൽ 114ാം നമ്പർ റൂമിലാണ് ഇനിമുതൽ കേളിയുടെ കേന്ദ്ര കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുക. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഓഫിസിന്റെ ഉദ്ഘാടനം നിർവഹിച്ചു. 24ാം വർഷത്തിലേക്ക് കടക്കുന്ന കേളിയുടെ ഏഴാമത്തെ ഓഫിസിലേക്കാണ് ഇപ്പോൾ മാറിയിട്ടുള്ളതെന്ന് കെ.പി.എം. സാദിഖ് പറഞ്ഞു.
പ്രസിഡൻറ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യിൽ, സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, ചന്ദ്രൻ തെരുവത്ത്, സീബാ കൂവോട്, ഷമീർ കുന്നുമ്മൽ, ജോയിൻറ് സെക്രട്ടറി സുനിൽ കുമാർ, വൈസ് പ്രസിഡൻറുമാരായ രജീഷ് പിണറായി.
ഗഫൂർ ആനമങ്ങാട്, ചില്ല കോഓഡിനേറ്റർ സുരേഷ് ലാൽ, ജീവകാരുണ്യ കമ്മിറ്റി ആക്ടിങ് കൺവീനർ നാസർ പൊന്നാനി, സാംസ്കാരിക വിഭാഗം കൺവീനർ ഷാജി റസാഖ്, സൈബർവിങ് കൺവീനർ ബിജു തായമ്പത്ത്, സ്പോർട്സ് വിഭാഗം കൺവീനർ ഹസ്സൻ പുന്നയൂർ, മാധ്യമ വിഭാഗം ചെയർമാൻ ശ്രീകുമാർ വാസൂ, മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.