സുലൈ ശിഫ അൽജസീറ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻറിലെ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടി ലൂടെ ഉമ്മുൽ ഹമാം ടീമിനെയാണ് പരാജയപ്പെടുത്തിയത്
റിയാദ്: കേളി കലാസാംസ്കാരിക വേദ ിയുടെ 19ാം വാർഷികത്തിെൻറ ഭാഗമായി സംഘടിപ്പിച്ച സഫാമക്ക ട്രോഫികൾക്ക് വേണ്ടിയുള്ള അഞ്ചാമത് ഇൻറർ കേളി ഏകദിന ഫുട്ബാൾ ടൂർണമെൻറിൽ അൽഖർജ് ടീം ചാമ്പ്യന്മാരായി. സുലൈ ശിഫ അൽജസീറ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻറിലെ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഉമ്മുൽ ഹമാം ടീമിനെയാണ് പരാജയപ്പെടുത്തിയത്. ടൂർണമെൻറിന് മുന്നോടിയായി വിവിധ ഏരിയകളിൽ നിന്നുള്ള ഒമ്പത് ടീമുകളുടെ മാർച്ച് പാസ്റ്റില്‍ കേളി ആക്ടിങ് സെക്രട്ടറി സുധാകരൻ കല്യാശേരി സല്യൂട്ട് സ്വീകരിച്ചു.
റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി സൈഫുദ്ദീന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്പോട്സ് കമ്മിറ്റി ചെയർമാൻ സരസൻ അധ്യക്ഷത വഹിച്ചു. സജീവൻ ചൊവ്വ, ഗോപിനാഥൻ വേങ്ങര, സുരേഷ് കണ്ണപുരം, സുരേന്ദ്രൻ കൂട്ടായി, ഡബ്ൾ ഹോർസ് മാർക്കറ്റിങ് മാനേജർ നിജിൽ തോമസ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനർ ഷറഫുദ്ദീൻ സ്വാഗതവും വൈസ് ചെയർമാൻ രാജേഷ് ചാലിയാർ നന്ദിയും പറഞ്ഞു. കേളി ജോയൻറ് ട്രഷറർ സെബിൻ ഇഖ്ബാലാണ് മത്സരങ്ങള്‍ ക്വിക്ക് ഓഫ് ചെയ്തത്. ഹസ്സൻ തിരൂരിെൻറ നേതൃത്വത്തിൽ റഫീഖ്, ഷബീർ, വിപിൻ ജോൺ, സുഭാഷ്, ത്വയീബ്, സുഹൈൽ, രാജേഷ് ചാലിയാർ, സുൽഫിക്കർ എന്നിവർ മത്സരങ്ങള്‍ നിയന്ത്രിച്ചു. ഗോൾ രഹിത സമനിലയില്‍ അവസാനിച്ച ഫൈനൽ മത്സരത്തില്‍ ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.