റിയാദ്: കേളി കലാസാംസ്കാരിക വേദി മലസ് ഏരിയ സാംസ്കാരിക കമ്മിറ്റി ‘പ്രവാസത്തിനപ്പുറം’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഭാരത് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ സിദ്ദീഖ് ആനപ്ര മോഡറേറ്ററായി. കേന്ദ്ര കമ്മിറ്റിയംഗവും ബദീഅ ഏരിയ സെക്രട്ടറിയുമായ ബി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു. ഏരിയ സാംസ്കാരിക വിഭാഗം കണ്‍വീനര്‍ നൗഫല്‍ പുവ്വക്കുര്‍ശ്ശി പ്രബന്ധം അവതരിപ്പിച്ചു. സാമകാലീക പ്രവാസ സാഹചര്യങ്ങളിലൂടെ പ്രവാസിയുടെ അവസ്ഥ, പുനരധിവാസം, സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് സെമിനാര്‍ വിശദമായി ചര്‍ച്ചചെയ്തു. കേരള പ്രവാസി ക്ഷേമ പദ്ധതിയുടെ അപേക്ഷ ഫോറം ചടങ്ങിൽ വിതരണം ചെയ്തു. ഉമര്‍, സെബിന്‍ ഇഖ്‌ബാല്‍, കൃഷ്ണന്‍ കരിവള്ളൂര്‍, ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ജയപ്രകാശ് സ്വാഗതവും രക്ഷാധികാരി കമ്മിറ്റി അംഗം പ്രകാശന്‍ മൊറാഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.