റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന ഒമ്പതാമത് റൗദ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ആരോഗ്യ, നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുളളൂർക്കര പരിപാടി ഉദ്ഘാടനം ചെയ്തു.
ഏരിയാ ജീവകാരുണ്യ കൺവീനർ കെ.കെ ഷാജി അധ്യക്ഷത വഹിച്ചു. ഹൃദയാരോഗ്യം, രക്തസമ്മർദ നിയന്ത്രണം, പ്രമേഹം, ഭക്ഷണശീലങ്ങളുടെ പ്രാധാന്യം, പ്രവാസജീവിതത്തിലെ മാനസിക സമ്മർദങ്ങളെ ചെറുക്കാനുള്ള മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി മൗവസാത് ആശുപത്രി കാർഡിയോളജി വിഭാഗം ആരോഗ്യപ്രവർത്തകൻ അനീഷ് കുമാർ ആരോഗ്യ ക്ലാസെടുത്തു. ഏരിയാ രക്ഷാധികാരി കൺവീനർ സതീഷ് വളവിൽ, സംഘാടക സമിതി ചെയർമാൻ പി.പി സലിം, ഏരിയാ സാംസ്‌കാരിക വിഭാഗം കൺവീനർ പ്രഭാകരൻ ബേത്തൂർ, മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ബിജി തോമസ് സ്വാഗതവും ഏരിയാ സമ്മേളന സംഘാടക സമിതി ആക്റ്റിങ് കൺവീനർ മുഹമ്മദ് ഷഫീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.