സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം കേ​ളി പ്ര​സി​ഡ​ന്റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

കേ​ളി മ​ജ്മ​അ യൂ​നി​റ്റ് ഓ​ണ​മാ​ഘോ​ഷി​ച്ചു

റി​യാ​ദ്: കേ​ളി ക​ലാ​സം​സ്കാ​രി​ക വേ​ദി മ​ല​സ് ഏ​രി​യ മ​ജ്മ​അ യൂ​നി​റ്റ് വി​വി​ധ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ൽ-​ഫു​ർ​സാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 'നി​റ​ക​തി​ർ മ​ജ്മ​അ 2022' എ​ന്ന പേ​രി​ൽ അ​ര​ങ്ങേ​റി​യ പ​രി​പാ​ടി​ക​ൾ നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ന​ട​ത്തി​യ​ത്. കേ​ളി അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും തി​രു​വാ​തി​ര​ക്ക​ളി, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, പാ​ട്ടു​ക​ൾ, മി​മി​ക്രി, സം​ഗീ​ത ക​ച്ചേ​രി തു​ട​ങ്ങി നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. കേ​ളി പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കി​യ ഓ​ണ​സ​ദ്യ​യാ​യി​രു​ന്നു ആ​ഘോ​ഷ​ത്തി​ന്റെ മു​ഖ്യ ആ​ക​ർ​ഷ​ണം.

സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് പ്ര​തീ​ഷ് പു​ഷ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സു​നി​ൽ കു​മാ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ന്ദ്ര പ്ര​സി​ഡ​ന്റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. എ​ഴു​ത്തു​കാ​രി സ​ബീ​ന എം. ​സാ​ലി, മ​ല​സ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യു​മാ​യ സു​നി​ൽ കു​മാ​ർ, നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ്ര​തി​നി​ധി അ​നീ​സ്, ഏ​രി​യ സെ​ക്ര​ട്ട​റി കെ.​പി. സ​ജി​ത്, ഏ​രി​യ ട്ര​ഷ​റ​ർ യു.​സി. നൗ​ഫ​ൽ, യൂ​നി​റ്റ് ട്ര​ഷ​റ​ർ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.മ​ജ്മ​അ യൂ​നി​റ്റ് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹാ​യി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. സെ​ക്ര​ട്ട​റി എ​സ്. സ​ന്ദീ​പ് കു​മാ​ർ സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം മ​ജീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Keli Majmaa unit onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.