കേ​ളി ദ​വാ​ദ്മി ഏ​രി​യ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ് സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ൽ​നി​ന്ന്​

കേ​ളി ദ​വാ​ദ്മി ഏ​രി​യ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ് ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദ​വാ​ദ്മി ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ദ​വാ​ദ്മി റോ​യ​ൽ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലാ​ണ് കാ​യി​ക​പ്രേ​മി​ക​ൾ​ക്കാ​യി ഈ ​ആ​വേ​ശ​ക​ര​മാ​യ മ​ത്സ​രം ഒ​രു​ക്കു​ന്ന​ത്. ഏ​രി​യ ഓ​ഫീ​സി​ൽ പ്ര​സി​ഡ​ൻ​റ്​ രാ​ജേ​ഷി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ദ​വാ​ദ്മി ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി​യു​മാ​യ ഷാ​ജി പ്ലാ​വി​ള​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി​മാ​രാ​യ മോ​ഹ​ന​ൻ, ലി​നീ​ഷ്, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നി​സാ​റു​ദ്ദി​ൻ, ഹാ​രി​സ്, നാ​സിം എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.

31 അം​ഗ​ങ്ങ​ള​ട​ങ്ങി​യ സം​ഘാ​ട​ക സ​മി​തി​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യി വി. ​ഗി​രീ​ഷ് (ചെ​യ.), കെ.​കെ. മു​ജീ​ബ് (ക​ൺ.), പ്ര​വീ​ൺ (വൈ. ​ചെ​യ.), ഗി​രീ​ഷ് പി​ള്ള (ജോ.​ ​ക​ൺ.), ഉ​മ​ർ (സാ​മ്പ​ത്തി​ക ക​ൺ.), ലി​നീ​ഷ് (ജോ.​ ​ക​ൺ.), മോ​ഹ​ന​ൻ (ഭ​ക്ഷ​ണ ക​ൺ.), റാ​ഫി (ഗ​താ​ഗ​ത ക​ൺ.), ആ​ൻ​റ​ണി (ജോ.​ ​ക​ൺ.), രാ​ജേ​ഷ് (പ​ബ്ലി​സി​റ്റി ക​ൺ.), നി​സാ​റു​ദ്ദീ​ൻ, എം. ​സ​ജീ​ർ (കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ), നാ​സിം (ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ), പി.​പി. ഹാ​രി​സ് (വ​ള​ൻ​റി​യ​ർ ക്യാ​പ്റ്റ​ൻ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

പെ​രു​ന്നാ​ൾ ദി​നം രാ​വി​ലെ ഏ​ഴി​ന്​ ടൂ​ർ​ണ​മെൻറ്​ ആ​രം​ഭി​ക്കും. തെ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ട്ട് ടീ​മു​ക​ളാ​ണ് ട്വ​ൻ​റി-20 മാ​തൃ​ക​യി​ൽ 20 ഓ​വ​ർ വീ​ത​മു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത്. ടൂ​ർ​ണ​മെൻറി​െൻറ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ വ​രെ ആ​ദ്യ ദി​വ​സ​വും, സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ര​ണ്ടാം ദി​വ​സ​വു​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​ജ​യി​ക​ളാ​കു​ന്ന ടീ​മു​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ക്യാ​ഷ് പ്രൈ​സും ട്രോ​ഫി​യും ന​ൽ​കും. ഏ​രി​യ സെ​ക്ര​ട്ട​റി ഉ​മ​ർ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ കെ.​കെ. മു​ജീ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Keli Dawadmi Cricket Tournament to be held on Eid-ul-Adha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.