കേളി ബദീഅ ഏരിയ, ഹുത്ത യൂനിറ്റ് കമ്മിറ്റികൾ സംഘടിപ്പിച്ച ജനകീയ ഇഫ്താർ സംഗമം
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ബദീഅ ഏരിയാകമ്മിറ്റിയും അൽഖർജ് ഏരിയ ഹുത്ത യൂനിറ്റും ജനകീയ ഇഫ്താറുകൾ സംഘടിപ്പിച്ചു.
കേന്ദ്ര രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്, ഏരിയാ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ മധു ബാലുശ്ശേരി, കോംബ്ലാൻ പ്രതിനിധി സിദ്ധീഖ്, ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം, പ്രസിഡൻറ് കെ.വി. അലി, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ, രക്ഷാധികാരി സമിതി അംഗങ്ങളായ റഫീഖ് പാലത്ത്, പ്രസാദ് വഞ്ചിപ്പുര, ജാർനെറ്റ് നെൽസൺ, സരസൻ, സംഘാടക സമിതി ഭാരവാഹികളായ മുസ്തഫ വളാഞ്ചേരി, അഫ്സൽ നിസാർ, ഹക്കീം റവുത്തർ, വിജയൻ, എ.കെ. നായർ, സത്യവാൻ, മണിയൻ എന്നിവര്‍ നേതൃത്വം നല്കി.
ഹുത്ത ബനി തമീമിലെ പാർക്കിൽ യൂനിറ്റിെൻറ ഇഫ്താറിന് സംഘടക സമിതി ചെയർമാൻ നിയാസ്, കൺവീനർ എം.പി. സിദ്ധിഖ്, സാമ്പത്തിക കൺവീനർ മണികണ്ഠൻ, നൗഷാദ്, താജുദ്ദീൻ എന്നിവർ നേതൃത്വം നൽകി. ട്രഷറർ ജോസഫ് ഷാജി, ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ, ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം, രക്ഷാധികാരി സമിതി അംഗം സുബ്രഹ്മണ്യൻ, കേന്ദ്ര കമ്മിറ്റി അംഗം ലിപിൻ പശുപതി, ഏരിയ വൈസ് പ്രസിഡൻറ് ഡേവിഡ് രാജ്, ജോയിൻറ് സെക്രട്ടറി ബിനോയ്, യൂനിറ്റ് പ്രസിഡൻറ് സജീന്ദ്ര ബാബു, കമ്മിറ്റി അംഗങ്ങളായ സമദ്, എൻ.ജി. രമേശ്, ആക്റ്റിങ് സെക്രട്ടറി ഉമർ മുക്താർ എന്നിവർ ഇഫ്താറിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.