കേളി ബദീഅ ഏരിയ കമ്മിറ്റി ഓഫിസ് രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range കേളി ബദീഅ ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ബദീഅ ഏരിയകമ്മിറ്റി ഓഫിസ് രക്ഷാധികാരി കമ്മിറ്റി സെക്രട്ടറിയും ലോക കേരളസഭാംഗവുമായ കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു.
ബദീഅ ഏരിയ കമ്മിറ്റിയുടെ കീഴിൽ ഇപ്പോൾ ഏഴ് യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഏരിയ ആക്ടിങ് പ്രസിഡന്റ് ജയഭദ്രൻ അധ്യക്ഷത വഹിച്ചു. കേളി ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ റഫീഖ് പാലത്ത്, സരസൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ സത്യവാൻ, അഫ്സൽ നിസാർ, ആക്ടിങ് സെക്രട്ടറി മധു പട്ടാമ്പി, ഏരിയ ട്രഷറർ മുസ്തഫ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.