കേളി അൽഖർജ് ഏരിയ ലൈബ്രറി ഷബി അബ്ദുൽ സലാം, രാജൻ പള്ളിത്തടത്തിന് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പ്രവാസികളില്‍ വായനശീലവും ചരിത്രാവബോധവും വർധിപ്പിക്കുന്നതിനും വായനശീലമുള്ളവർക്ക് പുസ്തകങ്ങളുടെ ലഭ്യത സുഗമമാക്കുന്നതിനുമായി കേളി കലാസാംസ്കാരിക വേദി ഏരിയ തലങ്ങളിൽ ആരംഭിക്കുന്ന ലൈബ്രറികളുടെ ഭാഗമായി അൽഖർജ് ഏരിയ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.
റിയാദിലും പരിസര പ്രദേശങ്ങളിലുമായി കേളിയുടെ 12 ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ലൈബ്രറികൾ പ്രവർത്തിക്കുക. അൽഖർജ് ഏരിയ പരിധിയിൽ നടന്ന ചടങ്ങിൽ ഏരിയ സാംസ്കാരിക കമ്മിറ്റി കൺവീനർ ഷബി അബ്ദുൽസലാം ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടത്തിന് പുസ്തകം കൈമാറി ലൈബ്രറിക്ക് തുടക്കം കുറിച്ചു.
കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ, ജോയന്റ് സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് ചാലിയം, മധു പട്ടാമ്പി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി ആക്ടിങ് കൺവീനർ സുബ്രഹ്മണ്യൻ ചടങ്ങിൽ സംബന്ധിച്ചു. ഏരിയ ട്രഷറർ ജയൻ പെരുനാട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.