ജിദ്ദ: ‘ചിറക് 24’ എന്ന പേരിൽ ജിദ്ദ കാവനൂർ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹരാസാത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. മൊയ്ദീൻ കുട്ടി കാവനൂർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഏറനാട് മണ്ഡലം മുസ്ലിംലീഗ് സീനിയർ വൈസ് പ്രസിഡൻറ് സി. അബ്ദുറഹിമാൻ മാസ്റ്ററെയും പുതുതായി തെരഞ്ഞെടുത്ത ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി ഭാരവാഹികളെയും കാവനൂർ പഞ്ചായത്തിലെ വിവിധ ഭാരവാഹികൾ ഷാൾ അണിയിച്ചു സ്വീകരിച്ചു.
ജലാൽ തേഞ്ഞിപാലം, സൈതലവി കുഴിമണ്ണ, സുൽഫീക്കർ ഒതായി, മൊയ്തീൻ കുട്ടി, അഷ്റഫ് കിഴുപറമ്പ്, സുനീർ എക്കപ്പറമ്പ് എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് വടംവലി, പിരമിഡ് കപ്പ്, പഴം തീറ്റിക്കൽ, ബാൾ ഗെയിംസ്, ഷൂട്ട്ഔട്ട്, മിട്ടായി പൊറുക്കൽ തുടങ്ങി വിവിധ മത്സരങ്ങൾ നടന്നു. ശിഹാബ് കാവനൂർ, മുഹമ്മദലി കേരള, റിൻഷാദ് കോഴിക്കോട്, അബ്ദുറസാക്ക് എ.പി കാവനൂർ, ഹാഫിസ് അരീക്കോട്, കെ.വി സലാം കാവനൂർ, സുബൈർ വി.കെ പടി, അനസ് ചാലിയാർ എന്നിവർ ഗാനമാലപിച്ചു. കെ.വി സലാം കാവനൂർ സ്വാഗതവും എം. സൈനുദ്ദീൻ നന്ദിയും പറഞ്ഞു. ഹസനുൽ ബന്ന, ഷിഹാബ്, എം. നാസർ, എം. മുസ്തഫ, കുന്നൻ മുനീർ, എം. മുഹമ്മദ് കുട്ടി, എം.പി റസാക്ക്, കെ.സി മുഹമ്മദ്, സുബൈർ വി.കെ പടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.