ജുബൈൽ: യുവ വ്യവസായിയും കർണാടക പുത്തൂർ സ്വദേശിയുമായ മൊഹിയുദ്ധീൻ ഹാരിസ് അബ്ദുല്ല (48) ഹൃദയാഘാതം മൂലം ജുബൈലിൽ മരിച്ചു. കടുത്ത നെഞ്ച് വേദനയെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
ജുബൈലിൽ സ്വന്തമായി ബിസിനസ് സ്ഥാപനം നടത്തി വരികയായിരുന്നു മൊഹിയുദ്ധീൻ. പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുന്നു. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു.
നുസൈബ ബാനു ആണ് ഭാര്യ. മക്കൾ: ഹയ്യാൻ അബ്ദുല്ല, ഹസ്ന സുലൈഖ, ഹനീന ഹഫ്സ, ഹൈസാൻ ഹമീദ്. സഹോദരൻ: ഹസീഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.