അബ്ദുൽ
അസീസ്
Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു
മദീന: സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ ഹജ്ജ് നിർവഹിക്കാനെത്തിയ കണ്ണൂർ തില്ലങ്കേരി സ്വദേശി കരുവള്ളി അബ്ദുൽ അസീസ് (68) മദീനയിൽ മരിച്ചു.
ഭാര്യക്കൊപ്പം ഹജ്ജ് കർമങ്ങൾ പൂർത്തീകരിച്ച് മദീന സന്ദർശനത്തിനെത്തിയതായിരുന്നു. അസുഖത്തെത്തുടർന്ന് കഴിഞ്ഞ ദിവസം മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു.
റിയാദിലുള്ള മകൻ മദീനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മരണാനന്തര കർമങ്ങൾക്കും മറ്റും കെ.എം.സി.സി മദീന വെൽഫയർ വിങ് സഹായത്തിനുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മദീനയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.