എം. മുകുന്ദന് ‘കനിവി’ന്റെ സ്നേഹോപഹാരം പ്രസിഡൻറ് ബിജു ബേബി കൈമാറുന്നു
ദമ്മാം: കനിവ് സാംസ്കാരിക വേദി 'മയ്യഴിയുടെ തീരത്ത്' എന്ന പേരിൽ സാംസ്കാരിക സംഗമം ഒരുക്കി. അൽ-ഖോബാറിൽ പരിപാടിക്ക് ഗാനസന്ധ്യയോടെ തുടക്കമായി. ഐറിൻ മനോജ്, മറിയം ലീല ഷാജി, ശരണ്യ സുഫിൽ എന്നിവരുടെ നൃത്താവതരണത്തിന് ശേഷം സാംസ്കാരിക സന്ധ്യ ആരംഭിച്ചു. പ്രസിഡന്റ് ബിജു ബേബി അധ്യക്ഷത വഹിച്ചു.
പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദനൊപ്പം സംവിധായകനും മാധ്യമ പ്രവർത്തകനുമായ ഇ.എം. അഷറഫ്, സാമൂഹിക പ്രവർത്തകൻ മൻസൂർ പള്ളൂർ, മാധ്യമപ്രവർത്തകൻ മുസാഫിർ, ഗൾഫ് മാധ്യമം-മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ എന്നിവർ പങ്കെടുത്തു. എം. മുകുന്ദന്റെ കഥാപാത്രങ്ങളെയും ജീവിതത്തെയും ആസ്പദമാക്കി ഇ.എം. അഷ്റഫ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ബോണിയൂർ മയ്യഴി' പ്രദർശിപ്പിച്ചു.
സാംസ്കാരിക സംഗമം എം. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കനിവ് രക്ഷാധികാരികളായ ഷാജി പത്തിച്ചിറ, ബിനോ കോശി എന്നിവർ ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രസിഡന്റ് ബിജു ബേബി അദ്ദേഹത്തിന് ഉപഹാരം കൈമാറി. ഇ.എം. അഷ്റഫിനെ ട്രഷറർ ജോൺ രാജു പൊന്നാട അണിയിച്ചു. മൻസൂർ പള്ളൂരിനെ വൈസ് പ്രസിഡന്റ് തോമസ് ഉതിമൂട് പൊന്നാട അണിയിച്ച് ആദരിച്ചു.
പവനൻ മൂലക്കൽ (നവോദയ), ഷാജി മതിലകം (നവയുഗം), ജേക്കബ് (മലയാളി സമാജം), അബ്ദുൽ മജീദ് (കെ.എം.സി.സി), പ്രവീൺ (മീഡിയ ഫോറം), ഹനീഫ റാവുത്തർ (ഒ.ഐ.സി.സി), ആൽവിൻ ജോസഫ് (ലോക കേരള സഭ), വർഗീസ് തോമസ് (ദളം), മാത്തുക്കുട്ടി പള്ളിപ്പാട് (ദമ്മാം നാടകവേദി), ജെറിബോയ് (സിംഫണി), മഞ്ജു മണിക്കുട്ടൻ, സന്തോഷ് വർഗീസ് അബ്രഹാം കുഞ്ഞപ്പി എന്നിവർ എം. മുകുന്ദനെ ആദരിച്ചു. എം. മുകുന്ദന്റെ നേതൃത്വത്തിൽ സാഹിത്യ സംവാദം നടന്നു.
സാജിദ് ആറാട്ടുപുഴ, സോഫിയ ഷാജഹാൻ, ലതിക അങ്ങേപാട്ട്, റോബി റോഷൻ സാം, ഷഹിന റിമിൻ ജോൺസൺ, ഷിജു കലയപുരം എന്നിവർ നേതൃത്വം നൽകി. ആറുപതിറ്റാണ്ട് പിന്നിടുന്ന എഴുത്തുവഴിയിലെ ജീവിതാനുഭവങ്ങളെ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായി എം. മുകുന്ദൻ പങ്കുവെച്ചു. സൗദി മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ എം. മുകുന്ദന്റെ പുസ്തകങ്ങളുടെ പ്രദർശനവും സാംസ്കാരിക സംഗമത്തോടനുബന്ധിച്ച് നടന്നു. ബിജു വർഗീസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.