????? ????? ???????? ???? ???? ??????? ?????? ???????????? ???????

വിശുദ്ധ കഅ്​ബ കഴുകി

മക്ക: പ്രവാചകചര്യ പിന്തുടർന്ന്​ വിശുദ്ധ കഅ്​ബ കഴുകൽ ചടങ്ങ്​ നടന്നു.  മക്ക ഗവർണർ അമീർ ഖാലിദ്​ അൽ ഫൈസലി​​െൻറ മേൽനോട്ടത്തിലായിരുന്നു ചടങ്ങ്​.  മസ്​ജിദുൽ ഹറാമിലെത്തിയ  ഗവർണറെ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​, മസ്​ജിദുൽഹറാം കാര്യ ഉപമേധാവി ഡോ. മുഹമ്മദ്​ ബിൻ അൽഖുസൈം എന്നിവർ സ്വീകരിച്ചു. ശേഷം ഗവർണറും കൂടെ അനുഗമിച്ചവരും ചേർന്ന്​ കഅ്​ബ കഴുകി.   സുഗന്ധദ്രവ്യങ്ങളും  പനിനീരും സംസമിൽ ചേർത്ത മിശ്രിതം തുണിയിൽ മുക്കിയാണ്​ കഅ്​ബയുടെ അകവും ചുവരും കഴുകിയത്​.  ചടങ്ങിനു ശേഷം ഗവർണർ ത്വവാഫ്​ ചെയ്​തു.  ചടങ്ങി​​െൻറ ഒാർമക്കായി  മക്ക ഗവർണർ ഇരുഹറം കാര്യാലയ മേധാവിക്ക്​ ഉപഹാരം  നൽകി.

റോയൽ കോർട്ട്​ ഉപദേഷ്​ടാവ്​ അമീർ ബന്ദർ ബിൻ ഖാലിദ്​ ബിൻ ഫൈസൽ, മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്​ദുല്ല ബിൻ ബന്ദർ ബിൻ അബ്​ദുൽ അസീസ്​, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​, ഹജ്ജ്​ ഉംറ മ​ന്ത്രി ഡോ. മുഹമ്മദ്​ സ്വാലിഹ് ബിൻ ത്വാഹിർ ബിന്ദൻ, മസ്​ജിദുൽ ഹറാം ഉപമേധാവി ഡോ. മുഹമ്മദ്​ അൽഖുസൈം, മന്ത്രിമാർ, നയതന്ത്ര ഉദ്യോഗസ്​ഥർ, കഅ്​ബ താക്കോൽ സൂക്ഷിപ്പുകാരൻ തുടങ്ങിയവർ ചടങ്ങിൽ പെങ്കടുത്തു.​ പ്രവാചക ചര്യ പിന്തുടർന്ന്​ കഅ്​ബ കഴുകൽ ചടങ്ങിന്​ ​വ​ലിയ പ്രാധാന്യമാണ്​ ഇരുഹറം കാര്യാലയം നൽകിവരുന്നത്​. കഅ്​ബ കഴുകാൻ ഉപയോഗിച്ചിരുന്ന സാധന സാമഗ്രികളുടെ പ്രദർശനം ഇതോടനുബന്ധിച്ചു നടന്നു. ഇരുഹറം കാര്യാലയം ഒരുക്കിയ പ്രദർശനം മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ ഉദ്​ഘാടനം ചെയ്​തു. ഗവർണറോടൊപ്പം റോയൽ കോർട്ട്​ ഉപദേഷ്​ടാവ്​ അമീർ ബന്ദർ ബിൻ ഖാലിദ്​ ബിൻ ഫൈസൽ, മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്​ദുല്ല ബിൻ ബന്ദർ ബിൻ അബ്​ദുൽ അസീസ്​ എന്നിവർ പ്രദർശനം കണ്ടു.   ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​, മസ്​ജിദുൽഹറാം കാര്യ ഉപമേധാവി ഡോ. മുഹമ്മദ്​ ബിൻ അൽഖുസൈം എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - kaaba-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.