ജുബൈൽ: ഒരു നൂറ്റാണ്ടിലേക്ക് അടുക്കുന്ന കേരളത്തിലെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യതു ൽ ഉലമയുടെ നൂറാം വാർഷിക മഹാസമ്മേളനത്തോട് അനുബന്ധിച്ച് വ്യത്യസ്ത പദ്ധതികളുമായി സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) ജുബൈൽ സെൻട്രൽ കമ്മിറ്റി. ആദ്യ ഘട്ടമായി ‘നൂറാം വാർഷികം നൂറ് ഖത്തം’ പദ്ധതി നടപ്പാക്കാൻ എക്സിക്യുട്ടിവ് തീരുമാനിച്ചു.
സെൻട്രൽ, യൂനിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളെയും പ്രധാന പ്രവർത്തകരെയും ഉൾക്കൊള്ളിച്ചാണ് ആത്മീയ ഉന്നമനം ലക്ഷ്യമാക്കി നൂറു ഖത്ത്മുൽ ഖുർആൻ പൂർത്തിയാക്കുന്നത്. ഇതിനായി പ്രത്യേക രജിസ്ട്രേഷൻ ആരംഭിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സുലൈമാൻ ഖാസിമി ഓൺലൈൻ രജിസ്ട്രേഷൻ ഉദ്ഘാടനം നിർവഹിച്ചു. ഇതിനകം തന്നെ നിരവധി പ്രവർത്തകർ ഖത്ത്മുൽ ഖുർആൻ പദ്ധതി ഏറ്റെടുത്തു.
സമസ്ത നൂറാം വാർഷികം വൻ വിജയമാക്കാൻ ജുബൈൽ എസ്.ഐ.സി പ്രവർത്തകർ ഒരുങ്ങിയതായി നേതാക്കൾ അറിയിച്ചു. സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടിവ് യോഗത്തിൽ പ്രസിഡൻറ് സുലൈമാൻ ഖാസിമി അധ്യക്ഷത വഹിച്ചു. സയ്യിദ് അഹമ്മദ് തങ്ങൾ, ഇസ്മാഈൽ ഹുദവി, അബ്ദുസ്സലാം, മനാഫ് മാതോട്ടം, അബ്ദുല്ല പാണ്ടിക്കാട്, മുഹമ്മദ് ഇർജാസ് മൂഴിക്കൽ, ഇബ്രാഹീം ദാരിമി, മുഹമ്മദ് അനസ്, മുഹമ്മദ് ഹസ്സൻ, നിഹാദ് ടി. ബഷീർ, എ.പി. ഇർഷാദ്, പി.പി. മുഹമ്മദ് അഷ്റഫ്, മുഹമ്മദ് നവാസ്, റഫീഖ് തലശ്ശേരി, അർഷാദ് മടക്കര, സുഹൈബ് മുസ്ലിയാരകത്ത്, അബ്ദുറഷീദ് കണ്ണൂർ, അബ്ദുൽ ഖാദർ പനങ്ങാങ്ങര, ജുനൈദ് കണ്ണൂർ, അബ്ദുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.