ജു​ബൈ​ൽ ഒ.​ഐ.​സി.​സി അ​നി​ൽ കു​മാ​ർ ധ​ന​സ​ഹാ​യ ഫ​ണ്ട് കൈ​മാ​റ​ൽ ച​ട​ങ്ങ്​ ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ജു​ബൈ​ൽ ഒ.​ഐ.​സി.​സി ധ​ന​സ​ഹാ​യം കൈ​മാ​റി


ജു​ബൈ​ൽ: ഒ.​ഐ.​സി.​സി സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രി​ക്കെ മ​രി​ച്ച അ​നി​ൽ​കു​മാ​റി​​ന്റെ പേ​രി​ലു​ള്ള ധ​ന​സ​ഹാ​യം മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല കു​ടും​ബ​ത്തി​ന് കൈ​മാ​റി.

കൊ​ല്ലം ജി​ല്ല​യി​ലെ അ​നി​ൽ​കു​മാ​റി​ന്റെ വ​സ​തി​യി​ലെ​ത്തി​യാ​ണ് സ​ഹാ​യം ന​ൽ​കി​യ​ത്. പ്ര​വാ​സ​ലോ​ക​ത്തും നാ​ട്ടി​ലും ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഒ.​ഐ.​സി.​സി​യു​ടെ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രെ ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ച്ചു. ജു​ബൈ​ൽ ഒ.​ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ ന​ജീ​ബ് ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്ലോ​ബ​ൽ ക​മ്മി​റ്റി മു​ൻ സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ ക​ല്ല​ട, സ​ലാം പോ​രു​വ​ഴി, രാ​ജ​ൻ പൈ​നും​മൂ​ട്ടി​ൽ, കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എം.​വി. ശ​ശി കു​മാ​ര​ൻ നാ​യ​ർ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ ക​ര​യ്ക്കാ​ട്ട് അ​നി​ൽ, ഗോ​കു​ലം അ​നി​ൽ, ച​ക്കു​വ​ള്ളി ന​സീ​ർ, അ​ബ​ല​ത്തി​ൻ ഭാ​ഗം രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പോ​രു​വ​ഴി കി​ഴ​ക്ക് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ പ​ത്മ സു​ന്ദ​ര​പി​ള്ള സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - Jubail OICCC hands over financial aid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.