ജുബൈൽ കെ.എം.സി.സി സംഘടിപ്പിച്ച ഏകദിന സെവൻസ് ഇന്റേണൽ ഫുട്ബാൾ
ജേതാക്കളായ സിറ്റി ഏരിയ ടീം
ജുബൈൽ: ജുബൈൽ കെ.എം.സി.സി ‘എലിവേറ്റ് 2025’ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന സെവൻസ് ഇന്റേണൽ ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു. ജുബൈലിലെ അറീന സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ആറു ഏരിയാ കമ്മിറ്റികളുടെ ടീമുകൾ മാറ്റുരച്ചു. മെറ്റൽ ക്രാഫ്റ്റ് സിറ്റി ഏരിയ ടീം ടൂർണമെന്റിലെ ചാമ്പ്യന്മാരായി. ടൊയോട്ട ഏരിയ ടീം റണ്ണേഴ്സ് അപ് ട്രോഫി കരസ്ഥമാക്കി.
റഹ്മാനിയ റസ്റ്റാറന്റ് ഹോസ്പിറ്റൽ ഏരിയയും പോർട്ട് ഏരിയയും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. ക്ലാസിക് റസ്റ്റാറന്റ് ദാഖിൽ മഹ്ദൂദ് ഏരിയ കെ.എം.സി.സി, റോയൽ കമീഷൻ ഏരിയ കെ.എം.സി.സി എന്നീ ടീമുകളും ടൂർണമെന്റിൽ മാറ്റുരച്ചു. കിഴക്കൻ പ്രവിശ്യ ജോയിൻ സെക്രട്ടറി ശിഹാബ് കൊടുവള്ളി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സൗദി കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ നേതാക്കളും ജുബൈൽ സെൻട്രൽ കമ്മിറ്റി നേതാക്കളും ഉദ്ഘാടന മത്സരത്തിലെ കളിക്കാരുമായി പരിചയപ്പെട്ടു.
വിജയികൾക്കുള്ള ട്രോഫികൾ കിഴക്കൻ പ്രവിശ്യ സെക്രട്ടറി സൈദലവി പരപ്പനങ്ങാടി, ജുബൈൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലാം ആലപ്പുഴ, സെക്രട്ടറി ബഷീർ വെട്ടുപാറ, ട്രഷറർ അസീസ് ഉണ്യാൽ, സഹ ഭാരവാഹികളായ അബൂബക്കർ കാസർകോട്, റാഫി കൂട്ടായി, ഷിബു കവലയിൽ, മുജീബ് കോഡൂർ, ഷഫീഖ് താനൂർ, ഹബീബ് റഹ്മാൻ, സിറാജ്, ടൂർണമെന്റ് ചെയർമാൻ ഷമീർ കടലുണ്ടി എന്നിവർ വിതരണം ചെയ്തു.
ജൂണിൽ നടക്കാനിരിക്കുന്ന മെഗാ ഫുട്ബാൾ മേളയുടെ പോസ്റ്റർ പ്രകാശനം ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലാം ആലപ്പുഴ നിർവഹിച്ചു. സ്പോർട്സ് വിങ് ചെയർമാൻ അനീഷ് സ്വാഗതവും ട്രഷറർ റിയാസ് പുളിക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.