ജുബൈൽ ഹോസ്പിറ്റൽ ഏരിയ കെ.എം.സി.സി സംഘടിപ്പിച്ച വിജയാഘോഷം
ജുബൈൽ: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി നേടിയ വിജയത്തിെൻറയും തിങ്കളാഴ്ച അധികാരമേൽക്കുന്ന വി.ഡി. സതീശെൻറ നേതൃത്വത്തിലുള്ള പുതിയ സർക്കാറിനെ വരവേൽക്കുന്നതിെൻറയും ഭാഗമായി ജുബൈൽ ഹോസ്പിറ്റൽ ഏരിയ കെ.എം.സി.സി വിജയാഘോഷം സംഘടിപ്പിച്ചു. ജുബൈൽ സ്പൈസ് റസ്റ്റാറൻറിൽ നടന്ന പരിപാടിയിൽ വിവിധ ഏരിയകളിൽ നിന്നുള്ള കെ.എം.സി.സി പ്രവർത്തകരും കുടുംബങ്ങളും പങ്കെടുത്തു.
ആഘോഷ പരിപാടിയിൽ പ്രവർത്തകർ കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ വിളിച്ചും വിജയലഹരി പങ്കിട്ടു. തുടർന്ന് ജുബൈലിൽ പുതുതായി നിലവിൽ വന്ന വനിതാ വിങ് പ്രവർത്തകരെ ഹോസ്പിറ്റൽ ഏരിയ കെ.എം.സി.സി ആദരിച്ചു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലാം ആലപ്പുഴ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് അബൂബക്കർ കാസർകോട് അധ്യക്ഷത വഹിച്ചു. ചെയർമാൻ ഹമീദ് പയ്യോളി, ആക്ടിങ് ജനറൽ സെക്രട്ടറി റിയാസ് ബഷീർ, സെക്രട്ടറി ബഷീർ വെട്ടുപാറ, ഈസ്റ്റേൺ പ്രൊവിൻസ് കെ.എം.സി.സി ഭാരവാഹികളായ ശിഹാബ് കൊടുവള്ളി, സൈദലവി പരപ്പനങ്ങാടി, വിവിധ ഏരിയ നേതാക്കളായ ഷഫീക്ക് താനൂർ, മുജീബ് കോഡൂർ, പി.എം.ആർ. ആസിഫ്, സലാം മഞ്ചേരി, സിറാജ്, നൗഫൽ തോട്ടുങ്ങൽ തുടങ്ങിയവർ അധികാരം ഏൽക്കാൻ പോകുന്ന യു.ഡി.എഫ് സർക്കാറിന് ആശംസകൾ നേർന്ന് സംസാരിച്ചു. ഏരിയ സെക്രട്ടറി ശാമിൽ ആനിക്കാട്ടിൽ സ്വാഗതവും ജോ. സെക്രട്ടറി ഫൈറൂസ് കോഡൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.