ജോയ്ആലുക്കാസ് 'ബിഗ്ഗസ്റ്റ് ജ്വല്ലറി സെയിൽ': പണിക്കൂലിയിൽ 40 ശതമാനം വരെ ഇളവ്

റിയാദ്​: ആഗോള ജ്വല്ലറി ശൃംഖലയായ ജോയ്ആലുക്കാസിൽ ആകർഷകമായ ഓഫറുകളുമായി 'ബിഗ്ഗസ്റ്റ് ജ്വല്ലറി സെയിൽ' ഫെസ്റ്റിവലിന് തുടക്കമായി. പാരമ്പര്യ തനിമയും ആധുനിക ശൈലിയും ഒത്തുചേരുന്ന ട്രെൻഡി ആഭരണങ്ങളുടെ വൻ ശേഖരമാണ് ഈ മേളയുടെ പ്രധാന ആകർഷണം. സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, മലേഷ്യ, സിംഗപ്പൂർ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഷോറൂമുകളിൽ ജൂൺ 13 വരെയാണ് ഈ ഓഫറുകൾ ലഭ്യമാകുക.

സ്വർണം, ഡയമണ്ട്, പോൾകി, പ്രഷ്യസ് ജെംസ്​റ്റോൺ വിഭാഗങ്ങളിലായി വൈവിധ്യമാർന്ന ഡിസൈനുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഫെസ്റ്റിവൽ കാലയളവിൽ ആഭരണങ്ങളുടെ പണിക്കൂലിയിൽ 40 ശതമാനം വരെ ഇളവ് ലഭിക്കും. കൂടാതെ, പഴയ വജ്രാഭരണങ്ങൾ മാറ്റി വാങ്ങുന്നവർക്ക് 100 ശതമാനം മൂല്യം ഉറപ്പാക്കുന്നു എന്നതും ഈ സെയിലി​െൻറ പ്രത്യേകതയാണ്.

വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ആഭരണങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ഈ ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നതെന്ന് ജോയ്ആലുക്കാസ് ജ്വല്ലറി സി.ഇ.ഒ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. പതിറ്റാണ്ടുകളായി ഗ്രൂപ്പിനെ വിശ്വസിക്കുന്ന ഉപഭോക്താക്കൾക്ക് നൽകുന്ന മികച്ച സീസണൽ സമ്മാനമാണ് ഈ ബിഗ്ഗസ്​റ്റ്​ ജ്വല്ലറി സെയിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാഹ ആവശ്യങ്ങൾക്കായുള്ള ഹെവി സെറ്റുകൾ, മംഗൾസൂത്രകൾ, വളകൾ എന്നിവയ്ക്ക് പുറമെ നിത്യേന ഉപയോഗിക്കാവുന്ന ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും മേളയുടെ ഭാഗമാണ്. വജ്രാഭരണങ്ങൾക്ക് പുറമെ മരതകം, മാണിക്യം തുടങ്ങിയ അമൂല്യ രത്നങ്ങൾ പതിപ്പിച്ച അപൂർവ ശേഖരങ്ങളും ഷോറൂമുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ജീവിതത്തിലെ അമൂല്യമായ നിമിഷങ്ങൾ അവിസ്മരണീയമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ആഭരണങ്ങൾ വാങ്ങാനുള്ള മികച്ച അവസരമാണിതെന്ന് ഗ്രൂപ്പ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള ജോയ്ആലുക്കാസ് ഷോറൂമുകളിലോ, joyalukkas.com എന്ന ഔദ്യോഗിക വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - Joyalukkas 'Biggest Jewellery Sale': Up to 40% discount on making charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.