???????? ?????? ?????? ????? ????? ???????????

​േജാസഫ്​ വിൽസൺ മൂന്ന്​ പതിറ്റാണ്ടത്തെ പ്രവാസത്തിന്​ വിരാമമിടുന്നു

ജിദ്ദ: മൂന്ന്​ പതിറ്റാണ്ടോളം നീണ്ട പ്രവാസം അവസാനിപ്പിച്ച്​ സാമൂഹിക പ്രവർത്തകൻ ജോസഫ്​ വിൽസൺ മടങ്ങുന്നു. മൈത ്രി ജിദ്ദയുടെ രക്ഷാധികാരിയാണ്​ ഇദ്ദേഹം. ഒമ്പത് തവണ പ്രസിഡൻറായി. ബിൻലാദിൻ കമ്പനിയിലാണ്​ ഔദ്യോഗിക ജീവിതം ആരംഭി ച്ചത്​. അറ്റ്ലസ് കോപ്‌കോ കമ്പനിയിൽ നിന്നും സേഫ്റ്റി മാനേജരായാണ് ഇപ്പോൾ വിരമിക്കുന്നത്​. ഷേർളി വിൽസൺ ആണ് ഭാര്യ. ആർകിടെക്ച്ചറൽ എൻജിനീയറിങ്​ വിദ്യാർഥിനി വർഷ വിൽസൺ, ഹൈസ്കൂൾ വിദ്യാർഥിനി വർണ വിൽസൺ എന്നിവർ മക്കളാണ്. ജിദ്ദ സീസൺസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മൈത്രി ജിദ്ദ യാത്രയയപ്പ് നൽകി. പ്രസിഡൻറ് ബഷീർ അലി പരുത്തിക്കുന്നൻ അധ്യക്ഷത വഹിച്ചു.

ഉണ്ണി തെക്കേടത്ത്​ സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച്​ വിശദീകരിച്ചു. വി.കെ റഊഫ്, മുസാഫിർ, സകീർ എടവണ്ണ, അഹമ്മദ്‌ പാലയാട്ട്, പി.പി.എ റഹീം, ഗോപി നെടുങ്ങാടി, സേതുമാധവൻ, മിർസ ഷെറിഫ്, ജമാൽ പാഷ, ബേബി കുര്യാച്ചൻ, അയൂബ്, മായിൻകുട്ടി, ഖാലിദ് പാലയാട്ട്, മൊയ്‌ദു മൂശാരി, അഷ്‌റഫ്‌ മുഹമ്മദ്‌, വിനോദ് കുമാർ പട്ടയിൽ, ഷരീഫ് അറക്കൽ, മുസ്‌തഫ കാട്ടീരി, സാബു, പ്രേം കുമാർ, സുധ രാജു, ഷിബില ബഷീർ, തുഷാര ഷിഹാബ്, അമി ഷിബു തുടങ്ങിയവർ സംസാരിച്ചു.മൈത്രിയുടെ ഉപഹാരം പ്രസിഡൻറും ജനറൽ സെക്രട്ടറിയും ചേർന്നു നൽകി. വിത്സനും ഷേർളിയും മറുപടി പ്രസംഗം നടത്തി. സെക്രട്ടറി ഷിബു സെബാസ്​റ്റ്യൻ സ്വാഗതവും വൈസ് പ്രസിഡൻറ്​ മുഹമ്മദ്‌ ഷിഹാബ് നന്ദിയും പറഞ്ഞു.

Tags:    
News Summary - joseph wilson-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.