ജോലിയും ശമ്പളവുമില്ല; മലയാളികൾ ഉ​ൾപെടെ അഞ്ഞൂറിലധികം തൊഴിലാളികൾ പട്ടിണിയിൽ

ദമ്മാം: ഒന്നരവർഷത്തിലധികമായി ജോലിയോ ശമ്പളമോ ഇല്ലാതെ അഞ്ഞൂറിലധികം തൊഴിലാളികൾ ദുരിതത്തിൽ. സിഹാത്തിലെ കെട ്ടിട, റോഡ്​ നിർമാണ മേഖലയിലെ പ്രമുഖ കമ്പനി തൊഴിലാളികളാണ്​ ആശ്രയമറ്റ് നിയമ നടപടികളിൽ പ്രതീക്ഷയുമായി കഴിയുന്ന ത്​. മലയാളികൾ ഉ​ൾപടെ ഇന്ത്യക്കാർക്ക്​ പുറമേ പാകിസ്​ഥാൻ ബംഗ്ലാദേശ്​, ഫിലിപ്പീൻസ്​ എന്നിവിടങ്ങളിൽ നിന്നുള്ള ത ൊഴിലാളികളാണ്​ കിഴക്കൻ മേഖലയിലെ വിവിധ ക്യാമ്പുകളിലായി കഴിയുന്നത്​.

പ്രശസ്​തമായ നിലയിൽ പ്രവർത്തിച്ചിരുന്ന കമ്പിനിക്ക്​ പുതിയ കരാറുകൾ ലഭിക്കാത്തതും ബാധ്യതകളും കനത്ത പ്രതിസന്ധിയാവുകയായിരുന്നു. അതോടെ തൊഴിലാളികളുടെ താമസ രേഖ പുതുക്കാനോ ശമ്പള കുടിശ്ശിക നൽകാനോ സാധിച്ചില്ല. തൊഴിലാളികൾക്ക്​ നാട്ടിൽ പോകാനോ ചികിൽസ തേടാനോ പോലും പറ്റാത്ത അവസ്​ഥയിലായി. നീതി തേടി തൊഴിലാളികൾ ലേബർ കോടതിയെ സമീപിച്ചെങ്കിലും കേസി​​​​​െൻറ നടപടികൾ നീണ്ടു പോവുകയാണ്​. ദമ്മാമിലെ സന്നദ്ധ സംഘടനകൾ നൽകുന്ന സഹായം മാത്രമാണ്​ ചില ക്യാമ്പുകളിലെ തൊഴിലാളികൾക്കെങ്കിലും ആശ്വാസം. ശമ്പള കുടിശ്ശികയും, മറ്റാനുകൂല്യങ്ങളും തവണകളായി നൽകാൻ കമ്പനി തയാറായെങ്കിലും അതി​​​​​െൻറ വിശ്വാസ്യതയിൽ സംശയം തോന്നിയ തൊഴിലാളികൾ കരാറിൽ ഒപ്പിടുന്നതിൽ നിന്ന്​ പിൻമാറുകയായിരുന്നു.
തൊഴിലാളികളിൽ പലരും വിവിധ രോഗങ്ങളാൽ വലയുന്നവരാണ്​. ദീർഘ കാലമായി കമ്പനിയിൽ ജോലി ചെയ്യുന്നവർ പിരിഞ്ഞുപോകു​േമ്പാൾ ലഭിക്കുന്ന ആനുകൂല്യങ്ങളിൽ മാത്രം പ്രതീക്ഷ അർപ്പിച്ച്​ ജീവിച്ചവരാണ്​. അതിനാൽ വെറും കൈയോടെ മടങ്ങാൻ ആവില്ലെന്ന നിലപാടിലാണ്​ തൊഴിലാളികൾ. എന്നാൽ മനപ്പൂർവ്വം തങ്ങൾ തൊഴിലാളികളെ വഞ്ചിച്ചിട്ടില്ലെന്നും സാഹചര്യങ്ങളാൽ വന്നുചേർന്ന ബാധ്യതകളാണ്​ വിനയായതെന്നും കമ്പനി അധികൃതർ വിശദീകരിക്കുന്നു.

കഴിഞ്ഞ ദിവസം നവോദയ നേതൃത്വത്തിൽ ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും മരുന്നും ​ൈസഹാത്തിലെ ക്യാമ്പിൽ വിതരണം ചെയ്തു. ദമ്മാമിലെ പ്രമുഖ മെഡിക്കൽ സ​​​​െൻററുമായി ചേർന്ന് രോഗനിർണയം നടത്തി മരുന്നുകൾ വിതരണം ചെയ്തു. വിഷയം എം പി മാരായ എ. സമ്പത്ത്​, എം. ബി രാജേഷ് എന്നിവരുടെ ശ്രദ്ധയിൽ പെടുത്തിയതായി നവോദയ ഭാരവാഹികൾ പറഞ്ഞു. എംബസി ഇടപെട്ടു പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങൾ നടന്നു വരികയാണന്നും അവർ കൂട്ടിച്ചേർത്തു. സാമൂഹ്യക്ഷേമ കൺവീനർ നൗഷാദ് അകോലത്ത്, കേന്ദ്ര എക്സിക്യൂട്ടീവ്​ അംഗം രഘുനാഥൻ, ഏരിയ രക്ഷാധികാരി ചന്ദ്രബാബു , സെക്രട്ടറി രജി അഞ്ചൽ, കൺവീനർ മൊയ്തീൻ, പ്രസിഡൻറ്​ ചന്ദ്രബാബു, ട്രഷറർ ചന്ദ്രൻ, റാഫി, അരവിന്ദൻ , ശ്രീകുമാർ , രാജഗോപാൽ, ഷാജി, രാജേഷ്, മരയ്ക്കാർ, ജോൺ തോമസ്, നിഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ്​ നവോദയ ആശ്വാസ പ്രവർത്തനം നടത്തിയത്​.

Tags:    
News Summary - Job Crisis Saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.