ജിദ്ദ: നാലാമത് അന്താരാഷ്ട്ര ജിദ്ദ പുസ്തക മേള അടുത്ത ബുധനാഴ്ച ആരംഭിക്കും. അബ്ഹുറിൽ ഒരുക്കുന്ന മേള മക്ക ഗ വർണർ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്യും. പത്ത് ദിവസം നീളുന്ന മേളയിൽ 40 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പെങ് കടുക്കും. രാജ്യത്തിനകത്തെ 130 പ്രസാധകരും വിദേശ രാജ്യങ്ങളിൽ നിന്നുള്ള 270 പ്രധാനകരുടേതുമായി 1,80,000 പുസ്തകങ്ങൾ മേളയിലുണ്ടാകും. 50 ഒാളം കലാ സാംസ്കാരിക വിനോദ പരിപാടികളും അരങ്ങേറും. ദേശീയ അന്തർ ദേശീയ രംഗത്ത് അറിയപ്പെട്ട ആളുകളും മേളക്കെത്തും. ജോർഡൻ, പലസ്തീൻ, യമൻ രാജ്യങ്ങളുടെ പുരാവസ്തു പ്രദർശനം, മെക്സികോ, അമേരിക്ക രാജ്യങ്ങളുടെ ഫോേട്ടാഗ്രഫി സ്റ്റാളുകൾ, ചിത്രകല, ഫോേട്ടാഗ്രഫി, അറബിക് കലിഗ്രഫി എന്നീ വിഷയങ്ങളിൽ 40 ഒാളം ശിൽപശാല, പ്രഭാഷണങ്ങൾ, കുട്ടികൾക്കും കുടുംബങ്ങൾക്കും നാടകങ്ങൾ തുടങ്ങിയ പരിപാടികളും ഇത്തവണ മേളയിലുണ്ടാകും.
പുസ്തക മേളയുടെ അവസാനഘട്ട ഒരുക്കങ്ങൾ ജിദ്ദ ഗവർണറും മേളയുടെ ഉന്നതാധികാര കമ്മിറ്റി അധ്യക്ഷനുമായ അമീർ മിശ്അൽ ബിൻ മാജിദിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. രാജ്യത്തിനകത്തും പുറത്തും അറിയപ്പെട്ട വലിയ സാംസ്കാരിക പരിപാടിയാണ് ജിദ്ദ അന്താരാഷ്ട്ര പുസ്തകമേളയെന്ന് ഗവർണർ പറഞ്ഞു. സാംസ്കാരിക പുരോഗതി ലക്ഷ്യമിട്ടാണ് ഒരോ വർഷവും ഇതു നടത്തുന്നത്. സ്ത്രീകളും പുരുഷന്മാരുമായി 200 ലധികം ഗ്രന്ഥകാരന്മാർ അവരുടെ പുസ്തകം ഒപ്പുവെച്ചു നൽകും. 25000 ചതുരശ്രമീറ്ററിലാണ് മേള ഒരുക്കുന്നത്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന പുസ്തകമേള എല്ലാവരും സന്ദർശിക്കണമെന്നും ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.