ജിദ്ദ: നാടിെൻറ പുരോഗതിക്ക് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് ജിദ്ദ കൊണ്ടോട്ടി സെൻറ ർ നാട്ടിൽ സംഘടിപ്പിച്ച വികസന സെമിനാർ അഭിപ്രായപ്പെട്ടു. ‘ചേലൊത്ത നാടാവാൻ പെരുത്ത് പുതി’ എന്ന പേരിൽ സെൻറർ ഒരുക്കിയ ദശവാർഷികപ്പതിപ്പ് ചടങ്ങിൽ പ്രകാശനം ചെയ്തു. മോയിൻകുട്ടി വൈദ്യർ സ്മാരക മന്ദിരത്തിൽ നടന്ന പരിപാടിയിൽ ടി.വി. ഇബ്രാഹിം എം.എൽ.എ ജീവകാരുണ്യപ്രവർത്തകൻ ബഷീർ മച്ചിങ്ങലകത്തിന് നൽകി ദശവാർഷികപ്പതിപ്പ് പ്രകാശനം നിർവഹിച്ചു. കെ.കെ. മുഹമ്മദ് അബ്ദുൽ സത്താൽ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. ചീഫ് എഡിറ്റർ സലാം തറമ്മൽ, അഷ്റഫ് മടാൻ, സി.പി. നിസാർ, അബ്ദുൽ ഖാദർ, റസാഖ് പയേമ്പ്രാട്ട്, മുസ്തഫ മുണ്ടപ്പലം, കെ.ടി. റഹ്മാൻ തങ്ങൾ, ശാദി മുസ്തഫ പഴേരി, കുഞ്ഞിമുഹമ്മദ്, ഇസ്മായിൽ നീറാട്, എം.പി. കുഞ്ഞുമുഹമ്മദ്, രായീൻകുട്ടി നീറാട് എന്നിവർ ആശംസ നേർന്നു. സലീം മധുവായി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ അബ്ദുൽ കബീർ വട്ടപ്പറമ്പൻ സ്വാഗതവും ജാഫർ കൊടവണ്ടി നന്ദിയും പറഞ്ഞു.
ചടങ്ങിൽ കൊണ്ടോട്ടി സെൻറർ ട്രസ്റ്റ് ഏർപ്പെടുത്തിയ കൊണ്ടോട്ടി ഡയാലിസിസിനുള്ള ഈ വർഷത്തെ വിഹിതം ട്രസ്റ്റ് ചെയർമാൻ മടത്തിൽ അബൂബക്കർ ജബ്ബാർ ഹാജിക്ക് കൈമാറി. പ്രകാശനത്തോടനുബന്ധിച്ച് നടന്ന ‘കൊണ്ടോട്ടിയുടെ ഭാവി വികസനം’ എന്ന സെമിനാറിൽ മുനിസിപ്പൽ കൗൺസിലർമാരായ പി. അബ്ദുറഹ്മാൻ, മുഹമ്മദ് റാഫി, അഡ്വ. കെ.കെ. സമദ്, വി. അബ്ദുൽ ഹക്കീം, ഇ.എം. റഷീദ്, പി.കെ. റഷീദ് മാസ്റ്റർ, ഡോ. വിനയകുമാർ, അഷ്റഫ് കൊണ്ടോട്ടി, അഷ്റഫ് സ്രാങ്ക് എന്നിവർ പങ്കെടുത്തു. കബീർ കൊണ്ടോട്ടി മോഡറേറ്ററായിരുന്നു. അസീസ് കളത്തിങ്ങൽ സ്വാഗതവും ഷെരീഫ് നീറാട് നന്ദിയും പറഞ്ഞു. തുടർന്നു നടന്ന കലാപരിപാടികളിൽ സാജിറ അയ്യൂബ് ചിട്ടപ്പെടുത്തിയ ഒപ്പന അരങ്ങേറി. ഹമീദ് കരിമ്പുലാക്കൽ, ഹമീദ് കലങ്ങോട്ടിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ അരങ്ങേറിയ ഗാനമേളയിൽ ഹമീദ് ചുക്കാൻ, ജമാൽ പാഷ, ഹംസ, ഹമീദ് എന്നിവർ ഗാനങ്ങളാലപിച്ചു. കെ.പി. ബാബു, റസാഖ് മാഞ്ച, കെ.കെ. ഫൈറൂസ്, നൗഷാദ് ആലങ്ങാടൻ, പി.സി. അബു, കരീം എക്കാപറമ്പ, നസീർ മലായി, റഷീദ് ചുള്ളിയൻ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.