ജിദ്ദയിൽ കാറോട്ട മത്സര ട്രാക്ക്​ നിർമാണം പുരോഗമിക്കുന്നു

ജിദ്ദ: കിങ്​ അബ്​ദുല്ല ഇക്കണോമിക്​ സിറ്റിയിൽ കാറോട്ട മത്സര ട്രാക്ക്​ നിർമാണം പുരോഗമിക്കുന്നു. പദ്ധതിയുട െ ഒന്നാം ഘട്ടമാണ്​ ഇപ്പോൾ പൂർത്തിയായിരിക്കുന്നത്​. ​പ്രത്യേക യന്ത്ര സാമഗ്രികൾ ഇറക്കുമതി ചെയ്​തു അന്താരാഷ്​ ട്ര ഒാ​േട്ടാമൊബൈൽ ഫെ​ഡറേഷ​​​െൻറ നിബന്ധനകൾ പൂർണമായും പാലിച്ച്​ ഉയർന്ന നിലവാരത്തിലാണ്​ ട്രാക്കുകളുടെ നിർമാണം​. സ്വദേശി യുവാക്കളുടെ കാർ, ഇരുചക്ര വാഹന മത്സര സ്​പോർട്​സ്​ ​പ്രോത്​സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക ലക്ഷ്യമിട്ടാണിത്​.

120 ദശലക്ഷം റിയാലാണ്​ ചെലവ്​ പ്രതീക്ഷിക്കുന്നത്​. ട്രാക്കുകൾക്ക്​ പുറമെ സ്വീകരണ ഒാഫീസുകൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവ പദ്ധതിക്ക്​ കീഴിലുണ്ട്​. കിങ്​ അബ്​ദുല്ല സിറ്റിക്ക്​ കീഴിലെ വിവിധ സ്​പോർട്​സ്​, വിനോദ പരിപാടികളുടെ ഭാഗമായാണ്​ കാറോട്ട മത്സര ട്രാ​ക്കെന്ന്​ സിറ്റി എക്​സിക്യൂട്ടീവ്​ മേധാവി അഹമദ്​ ലൻജാവി പറഞ്ഞു. പ്രദേശത്തെ ടൂറിസം,വിനോദ കവാടമായി മാറ്റാനും അന്താരാഷ്​ട്ര മത്സരങ്ങൾക്ക്​ വേദിയാകാനും ഇതിലുടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ്​ പദ്ധതിക്ക്​​ തറക്കല്ലിട്ടത്​.

Tags:    
News Summary - jidda carotta-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.