Posted On
date_range Updated On
date_range ജഴ്സി പ്രകാശനം ചെയ്തു
ജുബൈൽ: ആർ.സി ഫുട്ബാൾ ക്ലബ് ജുബൈലിന്റെ പുതിയ സീസണിലേക്കുള്ള ജഴ്സി മുൻ ഇന്ത്യൻ അന്താരാഷ്ട്ര ഫുട്ബാൾ താരവും കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻറുമായ യു. ഷറഫലി, മുൻ ഇന്ത്യൻ അന്താരാഷ്ട്ര സോഫ്റ്റ്ബാൾ താരം ഐഷ പിലാക്കടവത്തിന് നൽകി പ്രകാശനം ചെയ്തു. എ.ആർ എൻജിനീയറിങ്ങാണ് ജഴ്സി സ്പോൺസർ ചെയ്തത്. പുതിയ ജഴ്സി ഭാരവാഹികളിൽനിന്ന് ക്യാപ്റ്റൻ യൂനുസ്, വൈസ് ക്യാപ്റ്റൻ മിദ്ലാജ്, മറ്റ് ടീമംഗങ്ങൾ എന്നിവർ ഏറ്റുവാങ്ങി. ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഡിഫ) കീഴിൽ ഖാലിദിയ ഗോൾഡൻ കപ്പിന് മുന്നോടിയായി ജഴ്സി പ്രകാശനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.